city-gold-ad-for-blogger
Aster MIMS 10/10/2023

തിരുവനന്തപുരത്ത് നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 50 ലോഡ് അവശ്യ വസ്തുക്കള്‍ ദുരന്തസ്ഥലങ്ങളിലേക്ക് കയറ്റിയയച്ചു

-കളക്ഷന്‍ സെന്റര്‍ ഇനി എസ് എം വി സ്‌കൂളില്‍
-സഹായമെത്തിച്ചവര്‍ക്ക് നന്ദിയറിയിച്ച് പ്രസിഡന്റ്

തിരുവനന്തപുരം: (www.kasargodvartha.com 16.08.2019) പ്രളയബാധിത മേഖലകളിലേക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയറ്റിഅയച്ചത് 50 ലോഡ് അവശ്യ വസ്തുക്കള്‍. ആഗസ്റ്റ് 13ന് പട്ടത്തുള്ള ജില്ലാപഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ കയറ്റി അയച്ചത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ 72 ഗ്രാമപഞ്ചായത്തുകളെയും 11 ബ്ലോക്ക് പഞ്ചായത്തുകളെയും ഏകോപിപ്പിച്ചാണ് അവശ്യ വസ്തുക്കള്‍ ശേഖരിച്ചത്.

മാനവികതയുടെ മികച്ച മാതൃകയാണ് അനന്തപുരി കാഴ്ചവെച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി കെ മധു പറഞ്ഞു. യുവതലമുറ കൈയ്യും മെയ്യും മറന്നാണ് സന്നദ്ധസേവനം നടത്തിയത്. സഹായമെത്തിച്ചവര്‍ക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹായശേഖരണം ഓഗസ്റ്റ് 16ന് അവസാനിച്ചു. ഇനിയും സഹായമെത്തിക്കാന്‍ താത്പര്യമുള്ളവര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എസ് എം വി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എത്തിക്കണം. കാലിത്തീറ്റ, സ്റ്റുഡന്റ്സ് കിറ്റ് എന്നിവയാണ് ഇനി അവശ്യമുള്ളത്.

തിരുവനന്തപുരത്ത് നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 50 ലോഡ് അവശ്യ വസ്തുക്കള്‍ ദുരന്തസ്ഥലങ്ങളിലേക്ക് കയറ്റിയയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Trending, 50 load items sent to flood areas
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL