city-gold-ad-for-blogger
Aster MIMS 10/10/2023

മഴക്കെടുതി: കാസര്‍കോട് ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്‌

കാസര്‍കോട്: (www.kasargodvartha.com 09.08.2019) മഴക്കെടുതിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ക്ലായിക്കോട്, ഹൊസ്ദുര്‍ഗ് താലൂക്കിലെ ഉടുമ്പുന്തല, പനത്തടിയിലെ കമ്മാടി കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. 58 പേരെ ഇങ്ങോട്ടേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ക്ലായിക്കോട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേരും, ഉടുമ്പുന്തലയില്‍ മൂന്ന് കുടുംബങ്ങളിലെ 14 പേരും, കമ്മാടിയില്‍ 10 കുടുംബങ്ങളിലെ 40 പേരുമാണ് കഴിയുന്നത്.

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് താലൂക്കുകളിലേയും ദുരന്തനിവാരണ ഏകോപന ചുമതല നാല് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി ആര്‍ രാധിക -ഫോണ്‍: 8547616041. കാസര്‍കോട് താലൂക്കില്‍ എ ഡി എം എന്‍- ദേവീദാസ് (9447720 900), ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍- 8547616042, വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) കെ രവികുമാര്‍ -85476 16043 എന്നിവരെ ചുമതലപ്പെടുത്തി.

അടിയന്തിര സാഹചര്യങ്ങളില്‍ ഈ താലൂക്കുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മഴക്കെടുതി: കാസര്‍കോട് ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്‌


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, camp, Trending, Rain, 3 relief camp opened in Kasaragod District
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL