City Gold
news portal
» » » » » » » » കേരളത്തിന്റെ ഭൂപ്രകൃതിക്ക് എന്തു കൊണ്ട് മുള? ലക്ഷങ്ങളുടെ മുള നട്ട് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബാംബൂ ക്യാപിറ്റലിനായി നാടൊരുമിച്ചതിന്റെ കാരണങ്ങള്‍ ഇതാണ്

കാസര്‍കോട്: (www.kasargodvartha.com 13.07.2019) കേരളത്തിന്റെ ഭൂപ്രകൃതിക്ക് എന്തു കൊണ്ട് മുള? എന്ന ചിന്തയില്‍ നിന്നും ഉടലെടുത്തതാണ് കാസര്‍കോട്ട് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബാംബൂ ക്യാപിറ്റല്‍ പദ്ധതി. ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറക്കി വിടാന്‍ സഹായിക്കുന്ന പ്രധാന സസ്യമാണ് മുള. ഒരു ചെടിയുടെ വേരുതന്നെ ഏകദേശം 10 അടി ചുറ്റളവിലേക്ക് ഉപരിതലത്തില്‍ നിന്നും പരന്നു വളരുന്നതിനാലാണ് മുളയ്ക്ക് ഫലപ്രദമായി മഴവെള്ളത്തെ മണ്ണിലേക്ക് ഇറക്കി വിടാന്‍ സാധിക്കുന്നത്.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ സ്വീകരിച്ച് ഓക്സിജനെ പുറത്തുവിടാന്‍ കഴിവുള്ള സസ്യമായ മുളയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും സാധിക്കുന്നു. കൂടാതെ ഏറ്റവും വേഗത്തില്‍ വളരാന്‍ കഴിയുന്ന ഈ അത്ഭുത സസ്യത്തിന് ചില സമയങ്ങളില്‍ 24 മണിക്കൂറില്‍ 91 സെന്റീമീറ്റര്‍ വരെ വളര്‍ച്ചയുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മൂന്നു വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന മുള കൊണ്ട് വിവിധങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. കാതല്‍ കൂടുതലുള്ളതും ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്നതുമായ കല്ലന്‍ മുളയാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നത്.


കേരളത്തില്‍ ദുരിതം വിതച്ച മഹാപ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവകേരള നിര്‍മ്മിതിയില്‍ പ്രകൃതി സൗഹൃദവും സാമ്പത്തി ലാഭവുമുള്ള മുള കൊണ്ടുള്ള വീടുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്. മുള കൊണ്ടുള്ള വീടുകള്‍ ജപ്പാനില്‍ വ്യാപകമാണ്. 200 വര്‍ഷം വരെ ഈടുനില്‍ക്കു ഇത്തരം വീടുകള്‍ക്കുള്ളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുന്നതായിരിക്കും ഇത്തരം നിര്‍മ്മിതികള്‍. ഫര്‍ണീച്ചറുകള്‍, കരകൗശല വസ്തുക്കള്‍, നിലം പാകുതിനുള്ള ടൈലുകള്‍, കര്‍ട്ടനുകള്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് മുള ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കുന്നത്. ബാംബൂ ക്യാപിറ്റല്‍ പദ്ധതിയുടെ തുടര്‍ച്ചയായി സര്‍ക്കാര്‍-സ്വകാര്യ സംരഭങ്ങളാരംഭിക്കുതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറി സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും പദ്ധതിയിലൂടെ സാധിക്കും. മുളങ്കാടുകള്‍ കൊണ്ട് പ്രകൃതിയുടെ പ്രതിരോധം തീര്‍ക്കുതിലൂടെ വലിയ വികസനപ്രതീക്ഷകളാണ് ബാംബു ക്യാപിറ്റല്‍ പദ്ധതി നല്‍കുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Agriculture, water, Why Bamboo Capital project?
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date