Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡിലേക്ക് വീണ കൂറ്റന്‍ മരം യഥാസമയം നീക്കം ചെയ്ത് യുവാക്കളുടെ മാതൃക

റോഡിലേക്ക് വീണ കൂറ്റന്‍ മരം യഥാസമയം നീക്കി ഗതാഗത സൗകര്യമൊരുക്കി മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ മാതൃകയായി. ചൊവ്വാഴ്ച രാത്രി Kasaragod, Kerala, news, Road, Traffic-block, Tree fell in to road removed by Youths
കാസര്‍കോട്: (www.kasargodvartha.com 10.07.2019) റോഡിലേക്ക് വീണ കൂറ്റന്‍ മരം യഥാസമയം നീക്കി ഗതാഗത സൗകര്യമൊരുക്കി മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ മാതൃകയായി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചട്ടഞ്ചാല്‍ -കളനാട് റോഡില്‍ മീത്തല്‍ മാങ്ങാട് റോഡ് വക്കിലുള്ള കൂറ്റന്‍ മരം കടപുഴകി വീണത്. ഗതാഗതം സ്തംഭിച്ച ഉടനെ ശക്തമായ കാറ്റിനെയും മഴയെയും വകവെക്കാതെ മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ യഥാസമയം ഇടപെടുകയും കട്ടംകുഴി- ഇസ്സത്ത് നഗര്‍- മാങ്ങാട് റോഡ് വഴി വാഹനങ്ങളെ തിരിച്ച് വിട്ട് ബദല്‍ യാത്രാ സൗകര്യമൊരുക്കുകയും അര മണിക്കൂറിനകം റോഡില്‍ നിന്നും മരത്തിന്റെ പ്രധാന ഭാഗങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കുകയുമായിരുന്നു.

യുവാക്കളുടെ പ്രവര്‍ത്തനം നാട്ടുകാരുടെ പ്രശംസപിടിച്ചുപറ്റി. നേരത്തെ തകര്‍ന്നു കിടന്നിരുന്ന ചട്ടഞ്ചാല്‍-കളനാട് റോഡ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമര മുറകളുമായി മീത്തല്‍മാങ്ങാട്ടെ യുവാക്കള്‍ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. മരം മുറിച്ചുമാറ്റുന്നതിനും ഗതാഗത തടസം നീക്കുന്നതിനും മൊയ്തു തൊട്ടിയില്‍, സിദ്ദീഖ് തൊപ്പു, സമീര്‍ ലിയ, ഇബ്രാഹിം, റസാഖ്, ഹാരിസ് തൊട്ടിയില്‍, സര്‍ഫറാസ്, അഷ്‌റഫ്, ഷരീഫ്, ടി കെ റഫീഖ്, മൊയ്‌നു, റമീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road, Traffic-block, Tree fell in to road removed by Youths
  < !- START disable copy paste -->