City Gold
news portal
» » » » » » » » » പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കൗമാരക്കാരന്‍ നാട്ടുകാര്‍ കണ്ടതോടെ സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെട്ടു; നേരത്തെ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച കുട്ടിയാണെന്ന് നാട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com 13.07.2019) പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കൗമാരക്കാരന്‍ നാട്ടുകാര്‍ കണ്ടതോടെ സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബീരന്ത്ബയലിലെ കിരണ്‍ നായക്കിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ വീടുപൂട്ടി പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ 16 കാരന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം പുറത്തേക്ക് കടന്നു. ഈ സമയം സംഭവം പരിസരവാസികളായ സ്ത്രീകളുടെ ശ്രദ്ധയില്‍പെട്ടതോടെ ബഹളം വെച്ച് പിന്നാലെ ഓടിയെങ്കിലും കുട്ടി സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.

രണ്ടുമാസം മുമ്പ് അടുക്കത്ത്ബയലിലെ ഒരു ക്വാട്ടേഴ്‌സില്‍ കയറി വാതില്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച അതേകുട്ടിയാണ് ഇവിടെയും മോഷണത്തിന് ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ കേസില്‍ സി സി ടി വി ക്യാമറയില്‍ ദൃശ്യം പതിഞ്ഞതിനാല്‍ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Natives, Teenager attempt to rob Gold from House
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date