City Gold
news portal
» » » » » » » » » » » » ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; കാര്‍ കെ എസ് ആര്‍ ടി സി ബസിലിടിച്ച് 3 പേര്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം

മംഗളൂരു: (www.kasargodvartha.com 14.07.2019)  കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ കന്നട സുള്ള്യയിലെ അരമ്പൂരിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ജുള, സോമണ്ണ, നാഗേന്ദ്ര എന്നിവരാണ് മരിച്ചത്. ഇതില്‍ മഞ്ജുള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മറ്റുള്ളവര്‍ ചികിത്സക്കിടെയുമാണ് മരിച്ചത്. മരിച്ചവരെല്ലാം രാമനഗര ജില്ലയിലെ ചെന്നപാറ്റ്‌ന കൊലൂരു സ്വദേശികളാണ്. കാറിലുണ്ടായിരുന്ന തന്മയി (12), ജയശീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. മംഗളൂരുവില്‍ നിന്നും കൊല്ലഗല്‍ വഴി മൈസൂരിലേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. കാര്‍ രാമനഗരയില്‍ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്നു.


Keywords: Karnataka, news, Top-Headlines, Mangalore, Accident, Bus, Car, Death, Injured, KSRTC-bus, Sullia: Bus-car collision at Aramboor – Three dead, two injured. 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date