city-gold-ad-for-blogger
Aster MIMS 10/10/2023

ഈ സ്‌കൂളിലെ കുട്ടികള്‍ ഇനി ഉപയോഗശൂന്യമായ പേനകള്‍ വലിച്ചെറിയില്ല; പകരം പെന്‍ഫ്രണ്ട് പദ്ധതി പിന്തുടരും

കാസര്‍കോട്: (www.kasargodvartha.com 09.07.2019) മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കുട്ടികള്‍ ഇനി ഉപയോഗശൂന്യമായ പേനകള്‍ വലിച്ചെറിയില്ല. സ്‌കൂളില്‍ നിന്നും അയല്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പേനകള്‍ പുന: ചംക്രമണത്തിന് കൈമാറുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് സ്‌കൂളില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുന:ചംക്രമണത്തിന് കൈമാറുക, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന്‍ പെന്‍ഫ്രണ്ട് പദ്ധതി ആവിഷ്‌കരിച്ചത്.

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി സുഗതന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍, പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഈ സ്‌കൂളിലെ കുട്ടികള്‍ ഇനി ഉപയോഗശൂന്യമായ പേനകള്‍ വലിച്ചെറിയില്ല; പകരം പെന്‍ഫ്രണ്ട് പദ്ധതി പിന്തുടരും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, school, Students, Pen friend project started in Melangott School
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL