City Gold
news portal
» » » » » » » » സ്‌കൂള്‍ കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി

കാസര്‍കോട്: (www.kasargodvartha.com 10.07.2019) കുട്ടികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും കുട്ടികള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി രൂപികരിച്ചു പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുട്ടികളുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

ബാലവേല തടയുന്നതിനായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എ ഷാജു,  കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനായി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ സംബന്ധിച്ച് ഡിവൈഎസ്പി:എം.പ്രദീപ് കുമാര്‍, കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, വിദ്യാലയങ്ങളില്‍ നിന്നുളള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.നന്ദികേശന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

കുട്ടികളുമായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പറിന് ആവശ്യമായ പ്രചാരണം നല്‍കുന്നതിന് സ്റ്റിക്കര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  പ്രഭാത ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്തതായി ജില്ലയില്‍ കണ്ടെത്തിയ 1562 കുട്ടികള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, കുടുംബ ശ്രീ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സുമനസുകള്‍ എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കുന്ന മധുരം പ്രഭാത പദ്ധതിക്ക് ആഗസ്റ്റ് മാസം തുടക്കമാകും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ട കുട്ടികളെ ലഹരി മോചനത്തിനായി വിമുക്തി പദ്ധതിയുമായി സഹകരിച്ച് വൈല്‍ഡ് വെല്‍നെസ് സെന്റര്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കും.

മതപഠനത്തിനായി സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് മതപഠന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റുന്നതിതായി യോഗം നിരീക്ഷിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുളള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമ്പത്തിക പ്രയാസം മുലം സ്വന്തം കുടുംബങ്ങളില്‍ സംരക്ഷണം ലഭിക്കാത്ത കുട്ടികളെ സുമനസുകളുടെ സഹായത്തോടെ സംരക്ഷിക്കുന്നതിനുളള സ്പോണ്‍സര്‍ ചൈല്‍ഡ് പദ്ധതി നടപ്പിലാക്കും. ബാലഭിക്ഷാടനം തടയുന്നതിനായി നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സ്വകാര്യ ബസ് ജിവനക്കാര്‍ കുട്ടികളോട് മോശമായി പെരുമാറുന്നതും ബസില്‍ കയറ്റാതെ പോകുന്നതും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ചൈല്‍ഡ്് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ശ്യാമള ദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ജില്ലാശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, school, Students, Bus, Must take Action against buses not carrying school children
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date