city-gold-ad-for-blogger
Aster MIMS 10/10/2023

എസ് എഫ് ഐ കുത്തകയാക്കി വെച്ചിരിക്കുന്ന ക്യാമ്പസുകളില്‍ ഏകാധിപത്യ സ്വഭാവമെന്ന് എം എസ് എഫ്; ക്യാമ്പസുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 13.07.2019) കാലങ്ങളായി എസ് എഫ് ഐ കുത്തകയാക്കി വെച്ചിരിക്കുന്ന ക്യാമ്പസുകളില്‍ ജനാധിപത്യമോ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യമോ അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവമാണ് യൂണിറ്റ് കമ്മിറ്റികള്‍ കാണിച്ച് കൊണ്ടിരിക്കുന്നതെന്ന് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തും ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനം നിഷേധിച്ചും വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് കൂടെ നിര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിന്റെ തെളിവാണ് യൂണിവേഴ്‌സിറ്റി കേളേജില്‍ സംഭവിച്ചത്.

ജില്ലയിലെ ഇത്തരം ക്യാമ്പസുകളില്‍ പോലീസ് റെയ്ഡ് നടത്തണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ആവശ്യപ്പെട്ടു. റെയ്ഡ് നടത്തിയാല്‍ ആയുധങ്ങളുടെ കൂമ്പാരങ്ങളായിരിക്കും ലഭിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് നേതാക്കളാണ്. ഇത് അവസാനിപ്പിക്കണം. എസ് എഫ് ഐ ക്യാമ്പസുകളില്‍ നടത്തുന്ന അക്രമങ്ങളെ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പ്രസതാവനയില്‍ അറിയിച്ചു.

എസ് എഫ് ഐ കുത്തകയാക്കി വെച്ചിരിക്കുന്ന ക്യാമ്പസുകളില്‍ ഏകാധിപത്യ സ്വഭാവമെന്ന് എം എസ് എഫ്; ക്യാമ്പസുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Raid, Political party, Politics, SFI, MSF, Top-Headlines, Trending, MSF against SFI
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL