city-gold-ad-for-blogger
Aster MIMS 10/10/2023

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു; ക്ഷേത്രം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി

കാസര്‍കോട്: (www.kasargodvartha.com 07.07.2019) മഡിയന്‍ കൂലോം ക്ഷേത്രപാലക  ക്ഷേത്രത്തിലെ  സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന ദാരുശില്‍പങ്ങള്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു. ദാരുശില്‍പങ്ങളുടെ അവസ്ഥ പുരാവസ്തു വകുപ്പ് മന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് റവന്യു വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ രണ്ട് വകുപ്പുകളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ യോജിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കും. ക്ഷേത്രം ഭാരവാഹികളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യും.  ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ ഒരു മാസം മുന്‍പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ഈ വിഷയം പുരാവസ്തു, ടൂറിസം  വകുപ്പ് മന്ത്രിമാരുടെ  ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്  ക്ഷേത്രം ഭാരവാഹികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇ ചന്ദശേഖരന്റെ  നിയോജക മണ്ഡലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍  മേല്‍ക്കൂര ചോര്‍ന്നും കരിപിടിച്ചും നശിച്ചുകൊണ്ടിരിക്കുകയാണ്.

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ ദാരുശല്‍പങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തു വകുപ്പിന് രണ്ട് തരത്തിലാണ് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സാധിക്കുക. ഒന്നുകില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുക അല്ലെങ്കില്‍ ഏറ്റെടുക്കുക എന്നതാണ് പുരാവസ്തു വകുപ്പിന്റെ നടപടി ക്രമം. ഇതില്‍ ഏതാണ് ക്ഷേത്രത്തിന് ആവശ്യം എന്നറിയിച്ചു കൊണ്ടുള്ള ക്ഷേത്രം ഭാരവാഹികളുടെ സമ്മതപത്രം ഇതിന് ആവശ്യമാണ്. സമ്മതപത്രം കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ക്ഷേത്രത്തില്‍ സംരക്ഷണമില്ലാത്തെ നശിച്ചു കൊണ്ടിരിക്കുന്ന ദാരുശില്‍പങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാവസ്തു വകുപ്പിന് കീഴില്‍ കേരളത്തില്‍ അങ്ങിങ്ങോളമായി പള്ളികളും ക്ഷേത്രങ്ങളും ഗുഹകളും കോട്ടകളും അടക്കം 153 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ടോളം സംരക്ഷിത സ്മാരകങ്ങളാണ് ഉള്ളത്. ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സ്മാരകങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ചന്ദ്രഗിരി കോട്ട സംരക്ഷണത്തിന് സര്‍ക്കാര്‍ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതില്‍ 64.78 ലക്ഷം രൂപ ചെലവഴിച്ചുള്ള സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി  മന്ത്രി പറഞ്ഞു. ഒരു കോടിയോളം താളിയോലകളും പുരാവസ്തു വകുപ്പിന് കീഴില്‍ സൂക്ഷിക്കുന്നുണ്ട്. ഇത്തരം ചരിത്ര രേഖകളെ അതീവ പ്രാധാന്യത്തോടെയാണ് വിദേശികള്‍ കാണുന്നത്. ഇതിന്റെ മൂല്യം മനസ്സിലാക്കുന്നതി ന് പ്രബുദ്ധ കേരളവും തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു.

ക്ഷേത്രം അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡണ്ട് സി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,കെ കുഞ്ഞിരാമന്‍ എം എല്‍ എ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, മെമ്പര്‍ ഷീബ ഉമ്മര്‍, പുരാവസ്തു ഡയറക്ടര്‍  കെ. ആര്‍ സോന, ഫീല്‍ഡ് അസിസ്റ്റന്‍ഡ് കെ. കൃഷ്ണരാജ്, കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ എസ് ഭൂപേഷ്, അസിസ്റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ വൃന്ദാ പി. കെ., പുരാവസ്തു വകുപ്പ് മന്ത്രി അഡീഷണല്‍ പ്രെവറ്റ് സെക്രട്ടറി കെ.വി ദേവദാസ്, മഡിയന്‍ കൂലോം ചെയര്‍മാന്‍ മാധവന്‍ മൂലച്ചേരി നായരച്ചന്‍, കുഞ്ഞിക്യഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

മാക്കരംകോട്ട് ഇല്ലം മന്ത്രി സന്ദര്‍ശിച്ചു

കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം  പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. കെ.കുഞ്ഞിരാമന്‍ എം എല്‍ എ യുടെ  അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി സന്ദര്‍ശിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാക്കരം ക്കോട്ട് ഇല്ലം ചരിത്രത്തിന്റെ അവശേഷിക്കുന്ന തെളിവുകളില്‍ ഒന്നാണ്.കെ.കുഞ്ഞിരാമ ന്‍ എം എല്‍ എ, പുരാവസ്തു ഡയരക്ടര്‍ കെ. ആര്‍ സോന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു; ക്ഷേത്രം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു; ക്ഷേത്രം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Temple, Ministers visited Madiyan Koolom Temple 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL