City Gold
news portal
» » » » » » » കാസർകോട്ട് തിങ്കളാഴ്ചയും (22.07.2019) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: (www.kasargodvartha.com 21.07.2019) കാസർകോട് ജില്ലയിൽ തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകി. ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.


സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നതിനാലും റെഡ് അലര്‍ട്ട് മാറി തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് ആയതിനാലും അവധി അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ഞായറാഴ്ച രാത്രി കലക്ടർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മഴ കനത്തതോടെയാണ് തിങ്കളാഴ്ച രാവിലെ അവധി പ്രഖ്യാപനം ഉണ്ടായത്.

അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്ടരുടെ അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകിയിരുന്നു.

Keywords: Kasaragod Schools will be remain closed on Monday, Kerala, kasaragod, News, Message, District Collector, Holidays, Rain, holiday on Monday in Kasargod: Dist Collector 

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date