city-gold-ad-for-blogger
Aster MIMS 10/10/2023

മഴ... കുഴി... കുരുക്ക്... അപകടം... മരണം; വര്‍ഷങ്ങളായി കാസര്‍കോട്- മംഗളൂരു ദേശീയപാതയുടെ അവസ്ഥ ഇതാണ്, റോഡ് നിയമം പാലിക്കാന്‍ പറയുന്ന അധികൃതര്‍ റോഡ് നന്നാക്കാനിറങ്ങുന്നില്ലെന്ന് ഐ എന്‍ എല്‍

കാസര്‍കോട്: (www.kasargodvartha.com 19.07.2019) മഴ കനത്തതോടെ കാസര്‍കോട്- മംഗളൂരൂ ദേശീയപാതയില്‍ ഈ വര്‍ഷവും കുഴികള്‍ രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്കുണ്ടാവുകയും അപകട സാധ്യത വര്‍ദ്ധിക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ വീണ് മറിഞ്ഞ് അപകടമുണ്ടാകുന്നത് നിത്യാസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അടുക്കത്ത്ബയലില്‍ കുഴിയില്‍വീണ് അപകമുണ്ടായി രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. അന്ന് ഏറെ പ്രതിഷേധമുണ്ടാവുകയും റോഡിലെ കുഴികള്‍ നികത്തുകയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷവും മഴയെത്തിയതോടെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ ഇതാണ് അവസ്ഥ.

അപകടങ്ങളും മരണങ്ങളും പെരുകിയിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. രാത്രികാലങ്ങളില്‍ പാതയില്‍ വാഹനയോട്ടം ഏറെ ദുസഹമായിരിക്കുകയാണ്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും കണ്ണുതുറക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നുവരുന്നത്. ഇനി എത്ര മരണം സംഭവിക്കണം കുഴി നികത്താനെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസഹമായിട്ടും അധികൃതരുടെ നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ പറഞ്ഞു. കഴിഞ്ഞ വര്‍ഷം റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നതോടെയാണ് അധികൃതര്‍ കണ്ണുതുറന്നത്. ഇപ്രാവശ്യവും കാലവര്‍ഷം കനത്തതോടെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് നിയമം പാലിക്കാന്‍ പറയുന്ന അധികൃതര്‍ റോഡ് നന്നാക്കാനായി ഇറങ്ങുന്നില്ലെന്ന് സിദ്ദീഖ് കുറ്റപ്പെടുത്തി. എം പിയും എം എല്‍ എയും ദിവസവും സഞ്ചരിക്കുന്ന പാത ഇത്രയേറെ ദുരിതപൂര്‍ണമായിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് മാര്‍ച്ച്- ദേശീയപാത ഉപരോധം തുടങ്ങിയ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഐ എന്‍ എല്‍ മുന്നറിയിപ്പ് നല്‍കി.

മഴ... കുഴി... കുരുക്ക്... അപകടം... മരണം; വര്‍ഷങ്ങളായി കാസര്‍കോട്- മംഗളൂരു ദേശീയപാതയുടെ അവസ്ഥ ഇതാണ്, റോഡ് നിയമം പാലിക്കാന്‍ പറയുന്ന അധികൃതര്‍ റോഡ് നന്നാക്കാനിറങ്ങുന്നില്ലെന്ന് ഐ എന്‍ എല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Road, National highway, Road-damage, Protest, Kasaragod-Mangalore Highway damaged again.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL