കോഴിക്കോട്: (www.kasargodvartha.com 14.07.2019) യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികരണവുമായി പടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയെന്നും സ്ഥാപനം അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. അസഹിഷ്ണുത എന്ന വാക്കിന്റെ അര്‍ഥം എസ്എഫ്‌ഐ എന്നാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
1993ല്‍ കോളജ് കാര്യവട്ടം ക്യാംപസിലേക്കു മാറ്റിയിരുന്നു, എന്നാല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ഉടന്‍ 96ല്‍ കോളജ് വീണ്ടും പഴയ സ്ഥലത്തേക്ക് മാറ്റി. നിലവില്‍ കോളജിരിക്കുന്ന കെട്ടിടം ചരിത്ര മ്യൂസിയമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിന്‍ തുമ്പത്ത് എസ്എഫ്‌ഐയുടെ അക്രമം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
Keywords: Kozhikode, Kerala, news, Crime, Trending, MP, K.Muraleedharan, university, College, Assault, case, K Muralidharan against CPM and SFI, SFI.