Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ... വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കൂ...

കാലവര്‍ഷം കനത്തതോടെ വൈദ്യുതി അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുത Kasaragod, Kerala, news, Top-Headlines, Electricity, Follow These thing; Decrease Power accidents
(www.kasargodvartha.com 09.07.2019) കാലവര്‍ഷം കനത്തതോടെ വൈദ്യുതി അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

-താഴ്ന്ന് കിടക്കുന്നതോ പൊട്ടിക്കിടക്കുന്നതോ ആയ വൈദ്യുത ലൈനുകളുടെ അടിയില്‍ കൂടിയോ മുകളില്‍ കൂടിയോ കടന്നു പോകാന്‍ ശ്രമിക്കരുത്.
-ഓടിക്കുന്ന വാഹനം പൊട്ടിക്കിടക്കുന്ന കമ്പിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ വാഹനത്തില്‍ നിന്നും പുറത്ത് ഇറങ്ങരുത്. വാഹനത്തിന് അടുത്ത് നില്‍ക്കുന്നവര്‍ക്ക് വാഹനത്തില്‍ സ്പര്‍ശിക്കരുത് എന്ന് നിര്‍ദേശം നല്‍കുക. വാഹനത്തില്‍ തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ രണ്ട് കാലുകളും ഒരുമിച്ച് തറയില്‍ പതിക്കുന്ന വിധം പുറത്തേക്ക് ചാടുക.
-വൈദ്യുതി കമ്പി വെള്ളത്തില്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും വെള്ളത്തില്‍ സ്പര്‍ശിക്കരുത്.
-എവിടെയെങ്കിലും വൈദ്യുത കമ്പി പൊട്ടിക്കിടക്കുകയോ താഴ്ന്നു കിടക്കുകയോ ചെയ്യുന്നത് കണ്ടാല്‍ അതിന് അടുത്തേക്ക് ആളുകള്‍ പോകാതിരിക്കാനായി അപകട ബോര്‍ഡ് സ്ഥാപിക്കണം.
-വൈദ്യുത ലൈനുകള്‍ക്ക് സമീപം വളര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ കയറരുത്.
-നനഞ്ഞിരിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
-വയറിങ് ജോലികള്‍ ലൈസന്‍സ് ഉള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കുക.
-കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് ബോര്‍ഡുകളില്‍ മഴക്കാലത്തു വെള്ളം കയറുന്നില്ലെന്ന് ഉറപ്പു വരുത്തുക.
-ബേസ്മെന്റില്‍ ഇലക്ട്രിക്കല്‍ റൂം സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ മഴക്കാലത്ത് അവിടേക്ക് വെള്ളം കയറില്ലെന്ന് ഉറപ്പ് വരുത്തണം.
-എല്ലാ വൈദ്യുത സര്‍ക്യൂട്ടുകളിലും ഇഎല്‍സിബി സ്ഥാപിക്കുക.
-വൈദ്യുത ലൈനുകള്‍ക്ക് മുകളില്‍ വീണു കിടക്കുന്ന വസ്തുക്കള്‍ തോട്ടി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കരുത്.
-വൈദ്യുത ലൈനുകള്‍ക്ക് സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കരുത്.
-ചാര്‍ജറുകള്‍ ഉള്‍പ്പെടെ എല്ലാ ഗാര്‍ഹിക ഉപകരണങ്ങളും സ്വിച്ച് ഓഫി ചെയ്തതിന് ശേഷം മാത്രം പ്ലഗില്‍ നിന്നും മാറ്റുക.
-നനഞ്ഞ കൈ കൊണ്ട് സ്വിച്ചുകളും വൈദ്യുത ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കരുത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Electricity, Follow These thing; Decrease Power accidents
  < !- START disable copy paste -->