City Gold
news portal
» » » » » » » » » » പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തില്‍ ഭീകരമായി അലേയ ഖരമാലിന്യം കുമിഞ്ഞുകൂടിയതുമൂലം; പരിശോധനാ റിപോര്‍ട്ട് പുറത്ത്

ബേക്കല്‍: (www.kasargodvartha.com 13.07.2019) കാപ്പില്‍ ബീച്ചിനുത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്തെ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പുഴവെള്ളത്തില്‍ ഭീകരമായി അലേയ ഖരമാലിന്യം കുമിഞ്ഞുകൂടിയതുമൂലമെന്ന് കണ്ടെത്തി. വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് പുഴ വലിയ തോതില്‍ മലീമസമാണെന്ന കണ്ടെത്തലുകള്‍ ഉള്ളത്. തൊട്ടടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മലിനജലം ശുദ്ധീകരിച്ച് നല്ല വെള്ളമാണ് കടത്തിവിടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

വിസര്‍ജ്യത്തില്‍ നിന്നുള്ള ഇ-കോളി ബാക്ടീരിയയും ഖരമാലിന്യത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയും വലിയ തോതില്‍ പുഴയെ മലീമസമാക്കിയിട്ടുണ്ടെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയതുമൂലം കുറഞ്ഞ അളവില്‍ വെള്ളമുണ്ടായിരുന്ന പുഴ മലിനമായി തീര്‍ന്നിരുന്നു. ഇതോടൊപ്പം മണ്ണടിഞ്ഞ് മൂടിയ അഴിമുഖം തുറന്നപ്പോള്‍ കടലില്‍ നിന്നുള്ള മത്സ്യങ്ങള്‍ക്ക് മലീമസമായ വെള്ളം ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ട് മത്സ്യങ്ങള്‍ ചത്തുപൊങ്ങാനുള്ള സാധ്യതയുമുണ്ടെന്ന് ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി ഗോവിന്ദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഉപ്പുകലര്‍ന്ന വെള്ളം പുഴയിലേക്ക് അടിച്ചുകയറിയപ്പോള്‍ മത്സ്യങ്ങള്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടാവില്ല. അമോണിയയുടെ സാന്നിധ്യവും ഇരട്ടിയിലധികമായിരുന്നു. പുഴയ്ക്കുസമീപത്തെ വലിയ തെങ്ങിന്‍ തോപ്പിന് മഴയ്ക്ക് തൊട്ടുമുമ്പ് തീപിടിച്ചിരുന്നു. ഇവിടെ നിന്നുള്ള കരിയും മറ്റുമുള്ള അഴുക്കുജലം പുഴയിലേക്ക് ഒഴുകിവന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറംതള്ളുന്ന വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കാര്യമായ മാലിന്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത വീട്ടില്‍ നിന്നും ശേഖരിച്ച വെള്ളത്തിലും ഇ-കോളി ബാക്ടീരിയയുടെയും കോളിഫോം ബാക്ടീരിയയുടെയും ചെറിയ അളവില്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് തിളപ്പിച്ച് ഉപയോഗിച്ചാല്‍ പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

പുഴയില്‍ വ്യാപകമായ തോതില്‍ മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ നാട്ടുകാരാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ പുഴയില്‍ കൊണ്ടിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bekal, health, River, Fishes found dead in river; Inspection report out
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date