എന്‍ഡോസള്‍ഫാന്‍ വേണ്ടി വാദിക്കുന്ന ജില്ലാ കലക്ടറെ കുറ്റവിചാരണ ചെയ്യണം; ആവശ്യം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരുടേത്
Jul 20, 2019, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2019) കാസര്‍കോട്ട് വിഷമഴ പെയ്യിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കുവേണ്ടി വാദിക്കുന്ന ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ കുറ്റവിചാരണ ചെയ്യണമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലെ രോഗാതുരതയുടെ കാരണം എന്‍ഡോസള്‍ഫാനാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാറും പിന്നീട് സുപ്രീം കോടതിയും രാജ്യവ്യാപകമായി ഈ വിഷത്തിന് വിലക്കേര്‍പ്പെടുത്തിയത്. സുപ്രീം കോടതിയില്‍ എഴുപതോളം പ്രഗത്ഭരായ അഭിഭാഷകര്‍ എന്‍ഡോസള്‍ഫാന്‍ വേണ്ടി വാദിച്ചിട്ടും കോടതി നിരോധിക്കാനാണ് നിര്‍ദേശിച്ചത്.
പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തിയ ദുരിതബാധിതര്‍ക്ക് 2010 മുതല്‍ മാസപെന്‍ഷനും, ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായവും ഭാഗികമായി ലഭിച്ചു വരുന്നുണ്ട്. നിരോധനം വന്ന് 19 വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് നിലവിലെ ജില്ലാ കലക്ടര്‍ കേരള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ, സുപ്രീം കോടതി വിധിക്കെതിരെ എന്‍ഡോസള്‍ഫാന്‍ രോഗങ്ങളുണ്ടാക്കില്ലായെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ നയങ്ങളുടെയും കോടതി വിധിയുടെയും ലംഘനമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറെ കുറ്റവിചാരണയ്ക്ക് വിധേയമാക്കേണ്ടതാണെന്നും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നോവലുകളിലെ വൈകാരിക കഥാപാത്രങ്ങളായി ചിത്രീകരിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ നടത്തിയ പരാമര്‍ശം മാനവികതയ്ക്ക് നിരക്കാത്തതാണ്. കലക്ടര്‍ പരസ്യമായി മാപ്പ് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. ജീവനാശിനികളായ കീടനാശിനി കമ്പനികള്‍ക്കു വേണ്ടി ശാസ്ത്രവാദത്തിന്റെ പേരില്‍ ജില്ലാ കലക്ടര്‍ നടത്തിവരുന്ന തെററിദ്ധാരണകള്‍ ഉണ്ടാക്കുന്ന പ്രചരണത്തെ സമൂഹം എന്തു വില കൊടുത്തും നേരിടേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ എന്ന പദവി ഉപയോഗിച്ച് ഡോ. സജിത് ബാബു വ്യക്തിപരമായ നിലപാടുകള്‍ അവതരിപ്പിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരായ ഡോ. വൈ എസ് മോഹന്‍കുമാര്‍, ലീലാകുമാരി അമ്മ, ഡോ. അംബികാസുതന്‍ മാങ്ങാട്, പി പി കെ പൊതുവാള്, നിരായണന്‍ പേരിയ, പി വി സുധീര്‍കുമാര്‍, മുനീസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, Press Club, Press meet, Top-Headlines, Trending, District Collector, Endosulfan Protesters against District Collector
< !- START disable copy paste -->