Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്ടിയുണ്ട്, സൂക്ഷിക്കുക! പേപ്പട്ടി ഭീതിയില്‍ കാസര്‍കോട്; ഒരു മാസത്തിനിടെ കടിയേറ്റത് 92 പേര്‍ക്ക്, ജില്ലയിലെ 2 തെരുവുനായ നിയന്ത്രണ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതം

പേപ്പട്ടി ഭീതിയില്‍ കാസര്‍കോട് ജില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 92 പേര്‍ക്കാണ് കടിയേറ്റത്. ഇതോടെ Kasaragod, Kerala, news, Top-Headlines, Dog bite, Dog, Dog threatening peoples of Kasaragod
കാസര്‍കോട്: (www.kasargodvartha.com 13.07.2019) പേപ്പട്ടി ഭീതിയില്‍ കാസര്‍കോട് ജില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 92 പേര്‍ക്കാണ് കടിയേറ്റത്. ഇതോടെ തെരുവുനായ നിയന്ത്രണത്തിനായി ഭരണകൂടം സ്വീകരിച്ച നടപടികള്‍ പാളിയതായാണ് തെളിയുന്നത്. ജില്ലയിലെ രണ്ട് തെരുവുനായ നിയന്ത്രണ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. കാസര്‍കോട്ടെ കേന്ദ്രം ഡിസംബറില്‍ നിലച്ചു. തൃക്കരിപ്പൂരിലേക് തുടങ്ങിയത് ഏപ്രിലിലാണ്. എന്നാല്‍ മെയ് മാസത്തോടെ ഇതും നിലച്ചു.

2019 വര്‍ഷം തുടങ്ങി ജനുവരി മുതല്‍ ഇതുവരെയായി ജില്ലയില്‍ 1742 പേര്‍ക്കാണ് നായകളുടെ കടിയേറ്റത്. വെള്ളിയാഴ്ച മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ക്ക് പട്ടികളുടെ കടിയേറ്റു. മഞ്ചേശ്വരത്ത് ഒമ്പതും, മുളിയാറില്‍ നാലും, കാഞ്ഞങ്ങാട്ട് രണ്ടും, പനത്തടിയില്‍ രണ്ടും,  മംഗല്‍പാടി, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ ഓരോ പേര്‍ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്.

നേരത്തെ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് രണ്ട് കേന്ദ്രങ്ങളിലുമായി 5410 നായ്ക്കളെ വന്ധ്യംകരണം നടത്തിയിരുന്നു. കര്‍ക്കടകം എത്തുന്നതോടെ നായകളുടെ പ്രജനന കാലമായി. കൂട്ടത്തോടെയായിരിക്കും സഞ്ചാരം. ഇനിയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ തെരുവുനായ ശല്യം രൂക്ഷമാകും.

പേപ്പട്ടിയുടെ കടിയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയില്‍ ചികിത്സയുള്ളത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമാണ്. ഈ രണ്ടിടത്തും മാത്രമേ പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പുള്ളൂ. മണിക്കൂറുകളോളം രോഗികളെ നിരീക്ഷിച്ചാണ് മരുന്ന് നല്‍കുന്നത്. ചെറിയ മുറിവാണെങ്കില്‍ അതാതു പി എച്ച് സി, സി എച്ച് സികളിലും ചികിത്സ ലഭിക്കും.

നായ്കള്‍ക്ക് പേ ഇളകാനുള്ള കാരണങ്ങളിലൊന്ന് കീരിയാണെന്നാണ് വെറ്ററിനറി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നാട്ടില്‍ ഇപ്പോള്‍ കീരികളുടെ എണ്ണം കൂടുതലാണെന്നത് പേപ്പട്ടി ശല്യം കൂടാന്‍ ഇടയാക്കിയേക്കും. കുറുക്കന്‍ കടിച്ചാലും പട്ടികള്‍ക്ക് പേ വരാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Dog bite, Dog, Dog threatening peoples of Kasaragod
  < !- START disable copy paste -->