Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവാദത്തിന് തിരി കൊളുത്തി, പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കലക്ടര്‍; താനും ദുരിതബാധിതര്‍ക്കൊപ്പം തന്നെ, കൃത്യമായ അളവില്‍ ഉപയോഗിച്ചിട്ടില്ലായെങ്കില്‍ എന്‍ഡോസള്‍ഫാനും വിഷമാണ്, തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും കാസര്‍കോട് കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ആരോപണം

പ്രതിഷേധം കനത്തതോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു news, kasaragod, Endosulfan, District Collector, Kerala, Top-Headlines, District Collector's Explanation in Endosulfan Controversy
കാസര്‍കോട്: (www.kasargodvartha.com 18.07.2019) പ്രതിഷേധം കനത്തതോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു. ഏതൊരു കീടനാശിനിയെ പോലെയും കൃത്യമായ അളവില്‍ ഉപയോഗിച്ചിട്ടില്ലായെങ്കില്‍ എന്‍ഡോസള്‍ഫാനും വിഷമായി മാറുന്നതാണെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇത്തരത്തില്‍ വിഷമായി മാറിയ എന്‍ഡോസള്‍ഫാന്‍ മൂലം ഏതെങ്കിലും വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വ്യക്തിപരമായും ഔദ്യോഗികമായും കലക്ടറായ താനും അവര്‍ക്കൊപ്പമാണെന്ന് ഡോ.ഡി.സജിത് ബാബു അറിയിച്ചു. കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നായിരുന്നു നേരത്തെ കലക്ടര്‍ വാദിച്ചിരുന്നത്.

മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയാണ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നത്. റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലാണ് ഈ പട്ടിക അംഗീകരിക്കുന്നത്. ജില്ലാ കലക്ടര്‍ ഭരണഘടനാപരമായാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും കലക്ടര്‍ പറഞ്ഞു.

തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്തുന്നതിന് ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. കാസര്‍കോട് നിന്നും സ്ഥലം മാറി പോകാനാണ് കലക്ടര്‍ വിവാദ പ്രസ്ഥാവന നടത്തുന്നതെന്ന വിമര്‍ശനത്തോടും കലക്ടര്‍ പ്രതികരിച്ചു. ഒരുപാട് പദ്ധതികള്‍ താന്‍ ഇടപ്പെട്ട് തുടങ്ങിയിട്ടുണ്ട്, അതെല്ലാം പൂര്‍ത്തീകരിക്കാതെ എങ്ങനെ കാസര്‍കോട് വിട്ട് പോകാന്‍ കഴിയുമെന്നാണ് ഈ വിമര്‍ശനത്തോട് കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Endosulfan, District Collector, Kerala, Top-Headlines, District Collector's Explanation in Endosulfan Controversy