Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരസഭാ കൗണ്‍സിലറുടെ അയോഗ്യത: രേഖകള്‍ കൈമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി പി എം

നഗരസഭയിലെ ഭരണകക്ഷിയായ മുസ്ലിംലീഗിന്റെ കൗണ്‍സിലര്‍ രണ്ടുവര്‍ഷത്തോളമായി കൗണ്‍സില്‍ യോഗത്തിനെത്താതിരുന്നിട്ടും Kasaragod, Kerala, News, CPM, Municipality, Muslim-league, Councilor's Disqualification; CPM against Kasaragod municipality
കാസര്‍കോട്: (www.kasargodvartha.com 05.06.2019) നഗരസഭയിലെ ഭരണകക്ഷിയായ മുസ്ലിംലീഗിന്റെ കൗണ്‍സിലര്‍ രണ്ടുവര്‍ഷത്തോളമായി കൗണ്‍സില്‍ യോഗത്തിനെത്താതിരുന്നിട്ടും അയോഗ്യനായ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി പി എം കാസര്‍കോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവത്ത് വാര്‍ഡ് കൗണ്‍സിലറായ കെ വിശ്വനാഥന്‍ തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളിലെത്താതിരുന്നിട്ടും ആവശ്യമായ നിയമ നടപടി സ്വീകരിക്കുന്നതില്‍ നഗരസഭാ സെക്രട്ടറി കടുത്ത അലംഭാവമാണ് വരുത്തിയതായി സി പി എം നേതാക്കള്‍ ആരോപിച്ചു.

വാര്‍ഡിന്റെ ചുമതല സ്വയം ഏറ്റെടുത്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് തന്നിഷ്ടപ്രകാരം വികസന ഫണ്ടുകള്‍ വിനിയോഗിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയത്. വാര്‍ഡ് സഭകള്‍പോലും കൃത്യമായി ചേരുന്നില്ലെന്നതാണ് വസ്തുത. ചേര്‍ന്നാല്‍തന്നെ ക്വാറം തികയാത്ത അവസ്ഥയാണുള്ളത്. മുസ്ലിംലീഗ് അണികളുടെ വീടുകളില്‍ മിനുട്സ് ബുക്ക് കൊണ്ടുപോയി ഒപ്പിടുവിച്ചാണ് ക്വാറം തികയ്ക്കുന്നതെന്ന ആക്ഷേപവും നേരത്തെയുള്ളതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞവര്‍ഷം രണ്ടുതവണ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഡ് സഭ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഈ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്ന സമീപനമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തി സ്വന്തക്കാരെ സഹായിക്കാനുള്ള മാര്‍ഗമായതിനാലാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് കൗണ്‍സിലര്‍ അയോഗ്യനായ വിവരങ്ങളടങ്ങിയ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാതിരുന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഈ കൗണ്‍സിലര്‍ അയോഗ്യനായ ശേഷം സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് മൂന്നുതവണ ഉപതെരഞ്ഞെടുപ്പും നടന്നു.

അപ്പോഴൊന്നും എന്തുകൊണ്ടാണ് തെരുവത്ത് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തവും നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കാട്ടിയില്ല. ജനപ്രതിനിധി മരിക്കുകയോ അയോഗ്യനാവുകയോ ചെയ്താല്‍ ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമത്തിലുള്ളത്. ഇക്കാര്യങ്ങളെല്ലാം അറിയാമായിട്ടും സെക്രട്ടറി അജ്ഞത നടിക്കുകയാണ്. ഭരണസമിതി സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങാതെ നഗരസഭാ കൗണ്‍സിലറുടെ അയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  തയ്യാറാകണമെന്നും സി പി എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, CPM, Municipality, Muslim-league, Councilor's Disqualification; CPM against Kasaragod municipality