Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തം; കെ എസ് ഇ ബി ഓഫീസിനു മുന്നില്‍ ഓല ചൂട്ട് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

വര്‍ദ്ധിപ്പിച്ച വൈദ്യുത ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ചട്ടഞ്ചാല്‍ Kasaragod, Kerala, News, Electricity, Strike, Congress, Congress protest against Electricity charge hike.
ചട്ടഞ്ചാല്‍: (www.kasargodvartha.com 12.06.2019) വര്‍ദ്ധിപ്പിച്ച വൈദ്യുത ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ചട്ടഞ്ചാല്‍ സെക്ഷന്‍ ഓഫീസിനു മുന്നില്‍ ഓല ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് പളളിക്കര അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാജേഷ് പുല്ലൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, വസന്തന്‍ പടുപ്പ്, അന്‍വര്‍ മാങ്ങാട്, സുകുമാരന്‍ ആലിങ്കാല്‍, രാജന്‍ പൊയിനാച്ചി, സ്വരാജ് കാനത്തൂര്‍, ഗിരി കൃഷ്ണന്‍ കൂടല, രാജേന്ദ്രന്‍ ബര്‍ക്കക്കോട്, പ്രദീപ്പു പളളക്കാട്, അനുപ് കല്യോട്ട്, ഗിരീഷന്‍ നമ്പ്യാര്‍, മണിമോഹന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.


വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ 15ന് യു ഡി എഫ് ധര്‍ണ

കാസര്‍കോട്: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്യൂവില്‍ നില്‍ക്കുന്ന ബില്ലുകളുടെയും സ്പില്‍ ഓവര്‍ വര്‍ക്കുകളുടെയും പണം നല്‍കാതെ 2019 -20 വര്‍ഷത്തിലെ പ്ലാന്‍ വിഹിതത്തില്‍ കുറവ് നടത്തി അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുകയും, പ്രളയ ദുരിതാശ്വാസ സഹായ വിതരണത്തിലെ വീഴ്ചക്കും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കുമെതിരെ
യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 15 തിങ്കളാഴ്ച ജില്ലയിലെ പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും. ധര്‍ണ വന്‍ വിജയമാക്കണമെന്ന് എം സി ഖമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Electricity, Strike, Congress, Congress protest against Electricity charge hike.