City Gold
news portal
» » » » » » » » » ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കണം, സൈബര്‍ യൂണിറ്റ് പോലീസ് സ്‌റ്റേഷനാക്കണമെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 13.07.2019) മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 24 വില്ലേജുകളുള്ള മഞ്ചേശ്വരം സ്‌റ്റേഷന്‍ ക്രമസമാധാനപാലനം സുഗമമാക്കുന്നതിന് വിഭജനം ആവശ്യമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്‍ യൂണിറ്റ് സൈബര്‍ പോലീസ് സ്‌റ്റേഷനായി ഉയര്‍ത്തണം. കാസര്‍കോട് ആസ്ഥാനമായി വനിതാ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കണം. മേല്‍പ്പറമ്പ് സ്‌റ്റേഷന് സ്വന്തം കെട്ടിടം അനുവദിക്കുക, പാണത്തൂരില്‍ ലഭിച്ച സ്ഥലത്ത് പോലീസ് ഔട്ട്‌പോസ്റ്റ് ആരംഭിക്കുക, കാഞ്ഞങ്ങാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ആരംഭിക്കുക, കണ്‍ട്രോള്‍ റൂമുകളിലെ ഡ്യൂട്ടി എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാക്കുക, രാജപുരം, കുമ്പള, വെള്ളരിക്കുണ്ട്, മേല്‍പ്പറമ്പ് സ്‌റ്റേഷനുകളില്‍ ഫാമിലി ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.


കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, അഡീഷണല്‍ എസ് പി പി ബി പ്രശോഭ്, എ എസ ്പി ഡി ശില്‍പ, ഡി വൈ എസ ്പി പി കെ സുധാകരന്‍, അസി. കമാണ്ടന്റ് കെ കെ പ്രേംകുമാര്‍, അസോസിയേഷന്‍ സംസ്ഥാന വൈസ്്പ്രസിഡന്റ് കെ പി ഭാസ്‌കരന്‍, ജോയിന്റ് സെക്രട്ടറി പ്രേംജി കെ നായര്‍, സുരേഷ് മുരിക്കോളി, ടി ഗിരീഷ് ബാബു, പി രവീന്ദ്രന്‍, പി വി സതീശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി പി മഹേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഇ രത്‌നാകരന്‍ വരവ് ചെലവ് കണക്കും പി പി രാജീവന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും കെ പി വി രാജീവന്‍ പ്രമേയങ്ങളും പി നളിനാക്ഷന്‍ അനുമരണ പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി അജിത്ത്കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍ കെ സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Police, Top-Headlines, Police officers Association Kasaragod District conference conducted
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date