സ്കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
Jul 17, 2019, 17:15 IST
കുമ്പള: (www.kasargodvartha.com 17.07.2019) സ്കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബംബ്രാണ സ്വാഗത് ക്ലബ്ബിനടുത്ത് ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. ബംബ്രാണയിലെ ആബിദിന്റെ മകള്‍ ഫാത്വിമ (ആറ്), ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന കൊടിയമ്മയിലെ അബ്ദുല്ലയുടെ മകള്‍ റെയ്ഹാന (20), ഓട്ടോ ഡ്രൈവര്‍ നിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഫാത്വിമയെയും റെയ്ഹാനയെയും കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എല്ലിന് പരിക്കേറ്റ ഇരുവരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
പരിക്കേറ്റ ഫാത്വിമയെയും റെയ്ഹാനയെയും കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എല്ലിന് പരിക്കേറ്റ ഇരുവരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Auto-rickshaw, Auto rikshaw hit Student; 3 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Auto-rickshaw, Auto rikshaw hit Student; 3 injured
< !- START disable copy paste -->