city-gold-ad-for-blogger
Aster MIMS 10/10/2023

പശുക്കടത്ത് ആരോപിച്ച് അക്രമം; പ്രതികളെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടിയില്ല, സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് യൂത്ത് ലീഗ്

ബദിയടുക്ക: (www.kasargodvartha.com 22.07.2019) ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയില്‍ പശു കടത്തിന്റെ പേരില്‍ വണ്ടി തടഞ്ഞ് യുവാക്കളെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പണവും മറ്റും തട്ടിയെടുക്കുകയും ചെയ്ത സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ അവരെ സംരക്ഷിക്കുകയാണ് ബദിയടുക്ക പോലീസ് ചെയ്യുന്നതെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് പോലീസ് ചെയ്തത്. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. അതിര്‍ത്തി പ്രദേശത്ത് വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കി കലാപമുണ്ടാക്കാനാണ് അക്രമത്തിലൂടെ പ്രതികള്‍ ശ്രമിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും പ്രസിഡണ്ട് ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി ഹൈദര്‍ കുഴപ്പംകുഴി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

പശുക്കടത്ത് ആരോപിച്ച് അക്രമം; പ്രതികളെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടിയില്ല, സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് യൂത്ത് ലീഗ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Badiyadukka, Attack, Youth League, Attack with allegation of cattle trafficking; Police not arrested accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL