City Gold
news portal
» » » » » » » » ദക്ഷിണേന്ത്യയില്‍ മുളയുടെ തലസ്ഥാനമാകാന്‍ കാസര്‍കോട്; ഒരു മണിക്കൂര്‍ കൊണ്ട് നട്ടുപിടിപ്പിച്ചത് മൂന്നു ലക്ഷം മുള തൈകള്‍

കാസര്‍കോട്: (www.kasargodvartha.com 18.06.2019) വരള്‍ച്ചയുടെ ബാധയേറ്റ കാസര്‍കോട് ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെ ഇനി ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനമാവും. പദ്ധതിയുടെ ജനകീയോദ്ഘാടനം അംഗഡിമൊഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് മുളതൈ നട്ട് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കില്‍പെട്ട 13 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡുതലങ്ങളില്‍ വാര്‍ഡ് അംഗങ്ങളുമാണ് പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വാര്‍ഡ് തലങ്ങളില്‍ വരെ തുടരുന്ന ഉദ്ഘാടന പരിപാടികള്‍ ജനകീയോത്സവമായി മാറി.


ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ കുഴല്‍ കിണര്‍ നിര്‍മാണവും ജലസേചന രീതികളും ജില്ലയിലെ ഭൂഗര്‍ഭജലത്തെ അപകടകരമാം വിധത്തില്‍ കുറയുകയാണ്. വ്യവസായ സംരംഭങ്ങള്‍ താരതമ്യേന കുറവായതും കൂടാതെ വരണ്ട് തരിശായ ലാറ്ററൈറ്റ് ഭൂമികള്‍ ഉപയോഗ്യശൂന്യമായി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെ ഇത്തരം ചെങ്കല്‍ പ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കാവശ്യമായ തൈകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഏകോപിത പ്രവര്‍ത്തിയിലൂടെയാണ് ഉല്‍പ്പാദിപ്പിച്ചത്. കൂടാതെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും പദ്ധതിക്കാവശ്യമായ മുളതൈകള്‍ കൈമാറിയിരുന്നു.


കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭ്യമാക്കുന്ന വിത്തുകളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാര്‍ഡിലും നഴ്സറികള്‍ സ്ഥാപിച്ച് 2,40,000 മുളതൈകളായിരുന്നു തയ്യാറാക്കിയത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 13 പഞ്ചായത്തുകളിലായി മൂന്നു ലക്ഷം കുഴികളാണ് നിര്‍മിച്ചത്. മൂന്നു മാസത്തോളം വരുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പു തൊഴിലാളികളാണ് നിര്‍വ്വഹിക്കുക. പദ്ധതിക്കാവശ്യമയ ജൈവവളം ശുചിത്വമിഷന്റെ മേല്‍നോട്ടത്തിലായിരുന്നു സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ ഇതിനാവശ്യമായ കമ്പോസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മാലിന്യമുക്ത കാസര്‍കോട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ശുചിത്വമിഷന്‍ ലഭ്യമാക്കിയ ഫണ്ട് പ്രയോജനപ്പെടുത്തിയായിരുന്നു ജൈവമാലിന്യ സംസ്‌കരണം നടപ്പിലാക്കിയത്. പദ്ധതി പ്രദേശങ്ങളെ കൃഷിക്ക് ഉപയുക്തമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനായി മണ്ണിന്റെ ഘടനയും ഗുണനിലവാരവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ജൈവവ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടാതെ ഭൂഗര്‍ഭ ജലവിതാനത്തില്‍ വരുന്ന മാറ്റങ്ങളെ നിരീക്ഷിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിരീക്ഷണ കിണറുകളില്‍ പരിശോധനയും നടത്തും.


അംഗഡിമൊഗറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് അരുണ, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ പ്രദീപന്‍, തൊഴിലുറപ്പു പദ്ധതി കണ്ണൂര്‍ ജില്ലാ കോഡിനേറ്റര്‍ വി കെ ദിലീപ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മധു ജോര്‍ജ് മത്തായി, കാസര്‍കോട് വികസന പാക്കേജ് ഇ പി രാജ്മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എ പി ഉഷ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ് കുമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സുബ്രഹ് മണ്യ ഭട്ട്, പിടിഎ പ്രസിഡന്റ് ബഷീര്‍ കോട്ടൂടല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ചെങ്കള ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജലശക്തി അഭിയാന്‍ കേന്ദ്രപ്രതിനിധി ഇന്ദു സി നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജലശക്തി അഭിയാന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് വി ആര്‍ റാണി, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മഞ്ചേശ്വര ദുര്‍ഗ്ഗിപള്ള തുളു ഭവനില്‍ മുളതൈകള്‍ നട്ടു

മഞ്ചേശ്വരം: ഭൂഗര്‍ബജല സംരക്ഷത്തിന്റെ വേണ്ടി മുളം തൈകള്‍ നട്ട് പിടിപ്പിക്കുന്ന പരിപാടി മഞ്ചേശ്വര ദുര്‍ഗ്ഗിപള്ള തുളു ഭവനിന്റെ പ്രദേശത്ത് മുളംതൈകള്‍ നട്ടുകൊണ്ട് തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ എം. സാലിയാന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിനെ ദക്ഷിണ ഭാരതത്തിന്റെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന്‍ നേതൃത്വം നല്‍ക്കുന്ന ജില്ലാ ഭരണകൂടത്തെ അദ്ദേഹം പ്രശംസിച്ചു.

വാര്‍ഡ് മെമ്പര്‍ ശൈല ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. തുളു അക്കാദമി മെമ്പര്‍മാരായ ഗീതാ വി. സമാനി, എസ്. നാരായണ ഭട്ട്, വിശ്വനാഥ കുദുരു, ഭാരതിബാബു നേതൃത്വ നല്‍കി. കൃഷ്ണ ഷെട്ടിഗാര്‍, ഗംഗാധര ദുര്‍ഗിപള്ള, മീഞ്ച പഞ്ചായത്ത് എന്‍ ആര്‍ ഇ ജി മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവല സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District, School, 3 Lakh Bamboo planted with in 1 hour in Kasaragod District. 

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date