Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂലിപ്പണിയില്‍ നിന്നും കിട്ടുന്നതിന്റെ പത്തിരട്ടിയിലധികം ലാഭം കിട്ടും; അന്യസംസ്ഥാന തൊഴിലാളികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു, പാന്‍മസാല മൊത്തവിതരണ കേന്ദ്രം റെയ്ഡ് നടത്തിയ പോലീസ് ആയിരത്തിലധികം പാക്കറ്റ് പാന്‍മസാലകള്‍ പിടികൂടി, 2 പേര്‍ അറസ്റ്റില്‍

കൂലിപ്പണിയില്‍ നിന്നും കിട്ടുന്നതിന്റെ പത്തിരട്ടിയിലധികം ലാഭം കിട്ടുമെന്നും അതുകൊണ്ടുതന്നെയാണ് തങ്ങള്‍ പാന്‍മസാല Kasaragod, Kerala, news, Bekal, Top-Headlines, Police, arrest, 2 arrested with Panmasala
ബേക്കല്‍: (www.kasargodvartha.com 12.07.2019) കൂലിപ്പണിയില്‍ നിന്നും കിട്ടുന്നതിന്റെ പത്തിരട്ടിയിലധികം ലാഭം കിട്ടുമെന്നും അതുകൊണ്ടുതന്നെയാണ് തങ്ങള്‍ പാന്‍മസാല കള്ളക്കടത്തും വില്‍പനയും നടത്തുന്നതെന്നും പോലീസ് പിടിയിലായ അന്യസംസ്ഥാന തൊഴിലാളികളുടെ വെളിപ്പെടുത്തല്‍. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇത്തരത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നുണ്ടെന്ന് പോലീസ് പറയുന്നു.


ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കോട്ടക്കുന്നില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം പാന്‍മസാലകള്‍ പിടികൂടി. കോട്ടക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന യു പി സ്വദേശികളായ സന്ദീപ് (28), സുനില്‍ കുമാര്‍ (24) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ നിന്നും എത്തിക്കുന്ന പാന്‍മസാലകള്‍ ബേക്കലിലെയും കാസര്‍കോട്ടെയും താമസസ്ഥലങ്ങളില്‍ സൂക്ഷിച്ച് പല സ്ഥലങ്ങളിലായി വിതരണം ചെയ്തുവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.

ബേക്കല്‍ എസ് ഐ അജിത് കുമാര്‍, എ എസ് ഐ മനോജ്, ഉദ്യോഗസ്ഥരായ ജയന്‍, ഗംഗാധരന്‍, ഉമേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പാന്‍മസാല വേട്ട നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Top-Headlines, Police, arrest, 2 arrested with Panmasala
  < !- START disable copy paste -->