city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ടി പി റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു

കളനാട്: (www.kasargodvartha.com 09.06.2019) കെ എസ് ടി പി റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. കളനാട് അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്തെ വാര്‍പ്പ് ജോലിക്കാരനായ മണി എന്ന മണികണ്ഠന്‍ (40) ആണ് മരിച്ചത്. കളനാട് കട്ടക്കാലില്‍ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

കളനാട് ഭാഗത്ത് നിന്നും കട്ടക്കാല്‍ മേല്‍പ്പറമ്പ് വഴി അരമങ്ങാനത്തേക്ക് പോകുകയായിരുന്ന മണി സഞ്ചരിച്ച കെ എല്‍ 14 എം 8557 നമ്പര്‍ ബൈക്കില്‍ എതിര്‍ദിശയിലൂടെ വന്ന ഡി എല്‍ 4 സി എന്‍ ഇ 3748 നമ്പര്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ മണി തല തകര്‍ന്ന് തല്‍ക്ഷണം മരിച്ചു.

പോലീസ് എത്തി ആംബുലന്‍സില്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. അരമങ്ങാനത്തെ ചന്ദ്രശേഖരന്റെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സഹോദരങ്ങള്‍: ഗൗരി, ഷീബ, സുമിത്ര, അപ്പാലി.

രണ്ട് വര്‍ഷത്തിനിടെ കെ എസ് ടി പി റോഡില്‍ കട്ടക്കാലില്‍ അപകടത്തെ തുടര്‍ന്ന് നിരവധി പേരാണ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

കെ എസ് ടി പി റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kasaragod, Kalanad, Accident, Death, Obituary, Top-Headlines, News, Bike, Car, Mani, Kattakkal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL