city-gold-ad-for-blogger
Aster MIMS 10/10/2023

കാറ്റും മഴയും: മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തുകാര്‍ക്ക് വൈദ്യുതി കിട്ടാക്കനി, കുമ്പളയില്‍ വൈദ്യുതി മുടക്കം നിത്യസംഭവമെന്ന് പരാതി

കുമ്പള: (www.kasargodvartha.com 12.06.2019) കാറ്റും മഴയും തുടങ്ങിയതോടെ മൊഗ്രാല്‍ പടിഞ്ഞാര്‍ പ്രദേശത്തുകാര്‍ക്ക് വൈദ്യുതി കിട്ടാക്കനിയാവുന്നു. റമദാനില്‍ അഞ്ച് ദിവസക്കാലം വൈദ്യുതി തടസം നേരിട്ട് ദുരിതത്തിലായ തീരദേശവാസികള്‍ക്ക് കാറ്റും, മഴയുമാണ് ഇപ്പോള്‍ വൈദ്യുതി തടസ്സത്തിന് കാരണമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് വൈദ്യുതി ബന്ധം തടസ്സപ്പെട്ട് ബുധനാഴ്ച ഉച്ചയോടെയാണ് പുനസ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശവാസികള്‍ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. താത്ക്കാലിക പരിഹാരത്തിന് പകരം ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

അതിനിടെ കുമ്പളയില്‍ കഴിഞ്ഞ മൂന്നു ദിവസമായി പകല്‍സമയത്ത് വൈദ്യുതി തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം വ്യാപാരികളും മറ്റും ഏറെ ദുരിതമനുഭവിക്കുകയാണ്. ഒരു സ്വകാര്യ ആശുപത്രിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസം വൈദ്യുതി തടസ്സത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബദല്‍ സംവിധാനം ഒരുക്കാതെയും, വൈദ്യുതി തടസപ്പെടുമെന്ന് ഉപഭോക്താക്കളെ അറിയിക്കാതെയുമുള്ള കുമ്പള കെ എസ് ഇ ബി അധികൃതരുടെ നടപടി വ്യാപാരികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്ന് പറയുന്നു. ഇക്കാര്യത്തില്‍ കെ എസ് ഇ ബി അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നേരിട്ടുകണ്ട് വ്യാപാരികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കാറ്റും മഴയും: മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തുകാര്‍ക്ക് വൈദ്യുതി കിട്ടാക്കനി, കുമ്പളയില്‍ വൈദ്യുതി മുടക്കം നിത്യസംഭവമെന്ന് പരാതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, complaint, Mogral, Rain: No Power in Mogral Padinhar
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL