city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്ന് വര്‍ഷത്തിനിടെ 3 ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2019) പുതിയ അധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴേക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്നു ലക്ഷത്തോളം കുട്ടികളുടെ വര്‍ധനയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. അരയി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമഗ്ര ശിക്ഷ കേരള അനുവദിച്ച ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച രണ്ടു ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്ന് വര്‍ഷത്തിനിടെ 3 ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്, സാങ്കേതിക പരിജ്ഞാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നിന്ന് ആരംഭിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ എല്‍പി, യുപി സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കുന്നതിനുള്ള പണം എം എല്‍ എ ഫണ്ടില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും ഇതോടൊപ്പം തന്നെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ് എസ്, യു.എസ്.എസ്. പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ചടങ്ങില്‍ വെച്ച് മന്ത്രി അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മഹമൂദ് മുറിയനാവി, സി.കെ.വത്സലന്‍, ജഗദീശന്‍ വി, എസ്എസ്. എ ഉദ്യോഗസ്ഥന്‍മാരായ പി. കെ ജയരാജന്‍, പി.പി. വേണുഗോപാലന്‍, സുധ പി.വി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ജയരാജന്‍ പി.വി. തുടങ്ങിയവര്‍ പങ്കെടുത്തു. പി കെ ശ്രീകാന്ത് സ്വാഗതവും എ.സി ബിന്ദു നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: kasaragod, Kerala, news, Government, E.Chandrashekharan, school, Students, Kanhangad, Minister, Revenue Minister, inauguration, number of students increased in government school

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL