City Gold
news portal
» » » » » » » » » മഴക്കാല വൈദ്യുത അപകടങ്ങള്‍, ജാഗ്രത പാലിക്കുക; കാസര്‍കോട്ട് കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം തുറന്നു; അടിയന്തരഘട്ടത്തില്‍ വിളിക്കാം

കാസര്‍കോട്: (www.kasargodvartha.com 11.06.2019) കെ എസ് ഇ ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍  ബന്ധപ്പെടാം.

സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കാസര്‍കോട്് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍ -കാസര്‍കോട്- 04994  230739, 9496011502, നെല്ലിക്കുന്ന് -04994 230393, 9496011508, കുമ്പള-04998 213016,9496011504, ഉപ്പള- 04998 240693, 9496011526, മഞ്ചേശ്വരം -04998 - 272400, 9496011521, വോര്‍ക്കാടി -04998 - 202900, 9496011530, പൈവളിഗെ-04998 207700, 9496012149, ചെര്‍ക്കള-04994 280239, 9496011491, ബദിയടുക്ക- 04998 284051, 9496011486, പെര്‍ള- 04994  225622, 9496012461, മുള്ളേരിയ- 04994 260101, 9496011495, ഉദുമ-04997 236243, 9496011512, ചട്ടഞ്ചാല്‍-04994 281041, 9496012282, കുറ്റിക്കോല്‍-04994 205176, 9496011517, സീതാംഗോളി-04998  246016, 9496018763, കാഞ്ഞങ്ങാട്-04672 204149, 9496011442, ചിത്താരി-04672 267049,9496011437, പടന്നക്കാട് -04672  284149, 9496018356, മാവുങ്കാല്‍-04672 203149, 9496011447, പെരിയ ബസാര്‍ -04672 234750, 9496012224, രാജപുരം-04672  224049, 9496011452, ബളാംതോട്-04672 228249, 9496012229, നീലേശ്വരം-04672  280260, 9496011463, ചോയ്യങ്കോട്-04672  259260, 9496011575, ഭീമനടി-04672  241389, 9496011457, നല്ലോമ്പുഴ - 04672  221100, 9496011572, പിലിക്കോട്- 04672  260687, 9496011476, തൃക്കരിപ്പൂര്‍- 04672 210292, 9496011481, കയ്യൂര്‍-04672 230220, 9496011467, പടന്ന-04672 277786, 9496011472.

മഴക്കാല വൈദ്യുത അപകടങ്ങള്‍; ജാഗ്രത പാലിക്കുക

വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി.ഓഫീസില്‍ അറിയിച്ച് ഈ ലൈന്‍, സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. 

ഇടി മിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കണം. ശക്തമായ കാറ്റും മഴയും ഇടി മിന്നലും ഉള്ളപ്പോള്‍ ടി.വി, കമ്പ്യൂട്ടര്‍, മിക്‌സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പ്‌പ്പെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടുക.

വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളേയോ, അയയോ കെട്ടരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ വസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കരുത്. കാലവര്‍ഷക്കെടുതിമൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണു കമ്പികള്‍ താഴ്ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റു വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പര്‍ ആയ 9496061061 ല്‍ വിളിച്ച് അറിയിക്കുകയോ വേണം. കാലവര്‍ഷത്തിനു മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും വേണം.


Keywords: Kasaragod, Kerala, news, Top-Headlines, Electricity, Accident, Trending, Monsoon: KSEB Control Room opened in Kasaragod
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date