city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് കലക്ടറെ പ്രതികൂട്ടിലാക്കി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ 6 ചോദ്യങ്ങള്‍; ഒപ്പരം പരിപാടി നിയമസഭയില്‍ എത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 08.06.2019) KASARGODVARTHA EXCLUSIVE കാസര്‍കോട് കലക്ടറുടെ ഒപ്പരം പരിപാടിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദ്യങ്ങളുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനോടാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നുവെന്നോ എന്നും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ സംസ്ഥാനത്ത് നടന്ന പുതുവത്സര ആഘോഷ പരിപാടിയുടെ സംഘാടനം എങ്ങനെയായിരുന്നുവെന്നും ജില്ല തിരിച്ച് വ്യക്തമാക്കണമെന്നാണ് എം എല്‍ എ ആവശ്യപ്പെട്ടിരിക്കുന്നത്.

കാസര്‍കോട് കലക്ടറെ പ്രതികൂട്ടിലാക്കി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ 6 ചോദ്യങ്ങള്‍; ഒപ്പരം പരിപാടി നിയമസഭയില്‍ എത്തുന്നു

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ 2018 ഡിസംബര്‍ 31ന് കാസര്‍കോട്ട് സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിന് ഒപ്പരം എന്ന പേര് നല്‍കിയ പോലെ മറ്റു ജില്ലകളില്‍ നല്‍കിയ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പരത്തിന് സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടോ എന്നും ഭാരവാഹികള്‍ ആരെല്ലാമാണെന്നും എം എല്‍ എ ചോദിച്ചിട്ടുണ്ട്. ഒപ്പരം സംഘടിപ്പിക്കുന്നതിന് സംഭാവനയായി കിട്ടിയ തുക വ്യക്തികളും സംഘടനകളും തിരിച്ച് വ്യക്തമാക്കാമോ എന്നും എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ സംഭാവന നല്‍കിയിരുന്നുവോ എന്നും നല്‍കിയിട്ടുണ്ടെങ്കില്‍ ഏത് ഫണ്ടില്‍ നിന്ന് എത്ര തുകയാണ് നല്‍കിയിട്ടുള്ളതെന്നും ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഭാവന നല്‍കിയതെന്നും പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

പരിപാടിക്ക് ശേഷം ഒപ്പരത്തിന്റെ സംഘാടക സമിതി ചേര്‍ന്ന് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചോ എന്നും മിച്ചമാണെങ്കില്‍ ആ തുക എന്തു ചെയ്‌തെന്നും നഷ്ടമാണെങ്കില്‍ എങ്ങനെ നികത്തിയെന്നും വ്യക്തമാക്കണമെന്നും എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1. ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നുവെന്നോ? തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ സംസ്ഥാനത്ത് നടന്ന പുതുവത്സര ആഘോഷ പരിപാടിയുടെ സംഘാടനം എങ്ങനെയായിരുന്നു?
2. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ 2018 ഡിസംബര്‍ 31ന് കാസര്‍കോട്ട് സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിന് ഒപ്പരം എന്ന പേര് നല്‍കിയ പോലെ മറ്റു ജില്ലകളില്‍ നല്‍കിയ പേരുകള്‍ എന്താണ്?
3. ഒപ്പരത്തിന് സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഭാരവാഹികള്‍ ആരെല്ലാമായിരുന്നു?
4. ഒപ്പരം സംഘടിപ്പിക്കുന്നതിന് സംഭാവനയായി കിട്ടിയ തുക വ്യക്തികളും സംഘടനകളും തിരിച്ച് വ്യക്തമാക്കാമോ?
5. ഒപ്പരം പരിപാടിയിലേക്ക്  ഏതെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ സംഭാവന നല്‍കിയിരുന്നുവോ? നല്‍കിയിട്ടുണ്ടെങ്കില്‍ ഏത് ഫണ്ടില്‍ നിന്ന് എത്ര തുകയാണ് നല്‍കിയിട്ടുള്ളത്? ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഭാവന നല്‍കിയത്? 6.  ഒപ്പരം പരിപാടിക്ക് ശേഷം സംഘാടക സമിതി ചേര്‍ന്ന് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചോ? മിച്ചമാണെങ്കില്‍ ആ തുക എന്തു ചെയ്‌തു? നഷ്ടമാണെങ്കില്‍ എങ്ങനെ നികത്തി?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Assembly council, Collectorate, kasaragod, MLA, N.A.Nellikunnu, State, MLA's question about Kasaragod Collector's Opparam program in Legislative assembly
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL