City Gold
news portal
» » » » » » » 7 കളികളില്‍ നിന്ന് ഒരു ജയം മാത്രം; ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും പുറത്ത്

ലണ്ടന്‍: (www.kasargodvartha.com 24.06.2019) ഏഴ് കളികളില്‍ നിന്ന് ഒരു ജയം മാത്രം. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷ അവസാനിച്ചു. മിന്നും താരങ്ങളുണ്ടായിട്ടും ദക്ഷിണാഫ്രിക്കയെ നോക്കൗട്ടിലെത്തിക്കാനായില്ല. ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 49 റണ്‍സിന് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. പാക്കിസ്ഥാനു വേണ്ടി ഹാരിസ് സുഹൈല്‍ 59 പന്തുകളില്‍ നിന്ന് 89 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 80 പന്തുകളില്‍ നിന്ന് 69 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 63 റണ്‍സുമായി നായകന്‍ ഫാഫ് ഡ്യൂപ്ലസിസ്, 47 റണ്‍സെടുത്ത ഡീ കോക്ക് എന്നിവര്‍ക്ക് മാത്രമേ തിളങ്ങാനായുള്ളൂ. ജയത്തോടെ പാക്കിസ്ഥാന്‍ അഞ്ചു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Top-Headlines, Trending, cricket, ICC World Cup 2019: Pakistan condemn woeful South Africa to world cup Exit
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date