Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലിന്യ സംസ്ക്കരണത്തിന്റെ ആവശ്യകതയും സന്ദേശവും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും

മാലിന്യ സംസ്്ക്കരണത്തിന്റെ ആവശ്യകതയും സന്ദേശവും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് ഹരിതകേരളം മിഷന്റെ Kasaragod, Kerala, news, Top-Headlines, Haritha Kerala mission will be extended to School
കാസര്‍കോട്: (www.kasargodvartha.com 21.06.2019) മാലിന്യ സംസ്്ക്കരണത്തിന്റെ ആവശ്യകതയും സന്ദേശവും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തനത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.
ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ്വസ്തു വ്യാപാരികള്‍ക്ക് കൈമാറി അതില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട്  പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതിയും വിദ്യാലയങ്ങള്‍ മാലിന്യ മുക്തമാക്കുന്ന ഗ്രീന്‍പ്രോട്ടോകോള്‍ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

കൂടാതെ പ്രളയ സമയത്ത് ഫലപ്രദമായി നടപ്പിലാക്കിയ ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും പദ്ധതി പുനരാരംഭിക്കും. പാഴ്വസ്തുക്കള്‍ ശേഖരിച്ച് അതു വിറ്റുകിട്ടുന്ന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൈമാറുന്ന പദ്ധതിയാണിത്. ഇതിലൂടെ പ്രളയകാലത്ത് ഒന്നേക്കാല്‍ ലക്ഷത്തോളം തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അതിനൊടോപ്പം വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ ഹരിതമുറ്റം നടപ്പിലാക്കി വരുന്നു. മാലിന്യ സംസ്്ക്കരണത്തിന്റെ ആവശ്യകത സമൂഹത്തില്‍ എത്തിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Haritha Kerala mission will be extended to School
  < !- START disable copy paste -->