Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; അറസ്റ്റിലായത് മുന്‍ കെ എസ് ഇ ബി ജീവനക്കാരന്‍, തട്ടിപ്പില്‍ വിദഗ്ദ്ധന്‍, ആളെ വീഴ്ത്താന്‍ ഫേസ്ബുക്കിലും വ്യാജനായി, കാസര്‍കോട്ടും കേസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മണക്കാട് കരിവെള്ളൂരിലെ Kasaragod, Kerala, news, Top-Headlines, Kannur, case, Social-Media, arrest, Former KSEB employee arrested in cheating case
കണ്ണൂര്‍: (www.kasargodvartha.com 08.06.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മണക്കാട് കരിവെള്ളൂരിലെ രാജേഷ് (41) തട്ടിപ്പില്‍ വിദഗ്ദ്ധനാണെന്ന് പോലീസ്. മുന്‍ കെ എസ് ഇ ബി ജീവനക്കാരനായ ഇയാള്‍ നിരവധി പേരെയാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. നേരത്തെ കാസര്‍കോട് നീലേശ്വരത്ത് താമസിച്ചിരുന്ന ഇയാള്‍ക്കെതിരെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കേസുകളുണ്ട്.

കോഴിക്കോട് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ജിജീഷിന് വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 30,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ജിജീഷിന് ഡ്രൈവര്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം കൈപറ്റിയ ശേഷം വ്യാജ കമ്പനിയുടെ തൊഴില്‍ കാര്‍ഡില്‍ ഒപ്പിടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായതായി കണ്ടപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി ജിജീഷിന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചിരുന്നത് വ്യാജ സിം കാര്‍ഡാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഉദ്യോഗാര്‍ത്ഥി ചമഞ്ഞ് പണം കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പോലീസ് ഇയാളെ തന്ത്രപൂര്‍വ്വം അറസ്റ്റു ചെയ്തത്. ആളുകളെ വലയില്‍ വീഴ്ത്താനായി ഇയാള്‍ ഫേസ്ബുക്കില്‍ വ്യാജ കമ്പനിയുടെ പേരില്‍ അക്കൗണ്്ട് തുടങ്ങിയതായും ഇതുവഴി പലരെയും പറ്റിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ ടൗണ്‍ എസ് ഐ ബാബുമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സഞ്ജയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kannur, case, Social-Media, arrest, Former KSEB employee arrested in cheating case
  < !- START disable copy paste -->