City Gold
news portal
» » » » » » » » » സ്‌കൂള്‍ വിട്ട് വീട്ടിലെത്തി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ല; നോക്കിയപ്പോള്‍ കണ്ടത് വീണ് കിടക്കുന്നത്, കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച ഫഹീമിന്റെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാരും കുടുംബവും

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2019) ബാവ നഗറില്‍ അഞ്ചു വയസുകാരന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ട സംഭവം നാടിനെ ഞെട്ടിച്ചു. ബാവ നഗറിലെ ഇസ്മാഈല്‍- ഫാത്വിമത്ത് സുഹറ ദമ്പതികളുടെ മകന്‍ ഫഹീം (അഞ്ച്)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക എ എല്‍ പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ്.

വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലെത്തി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ ഫഹീം പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വസ്ത്രം വലിച്ചെടുക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്. ഫഹീമിന്റെ അപകടമരണം ഇപ്പോഴും നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

മുബാസിയ, ഫായിസ് എന്നിവര്‍ സഹോദരങ്ങളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, school, Death, Faheem's death; family shocked
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date