City Gold
news portal
» » » » » » » » » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാടക കലാകാരന്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 11.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാടക കലാകാരന്‍ മരിച്ചു. നീലേശ്വരം പൊടോത്തുരുത്തിയിലെ പി വി കോരന്‍ (68) ആണ് മരിച്ചത്. പൊടോതുരുത്തി എ കെ ജി സ്മാരക കലാവേദി അവതരിപ്പിച്ച നാടകങ്ങളിലൂടെ കലാ രംഗത്ത് പ്രവേശിച്ച കോരന്‍ ഒട്ടേറെ അമേച്വര്‍ പ്രൊഫഷണല്‍ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഏറെക്കാലം തേജസിനി പുഴയിലെ പൊടോതുരുത്തി ക്ലായിക്കോട് കടവിലെ കടത്തുകാരനായും ജോലി ചെയ്തിരുന്നു.

അറിയപ്പെടുന്ന ചെമ്പല്ലിക്കൂട് വിദഗ്ദ്ധനാണ്. മറ്റ് ജില്ലകളില്‍ നിന്ന് പോലും ആളുകള്‍ ചെമ്പല്ലിക്കൂട് നിര്‍മ്മാണത്തിനായി പൊടോത്തുരുത്തിയില്‍ കോരനെ തേടിയെത്താറുണ്ടായിരുന്നു. ഭാര്യ: വി മാധവി. മകന്‍: പി വി ഗിരീഷ് (സിവില്‍ പോലീസ് ഓഫീസര്‍, ചീമേനി). മരുമകള്‍: ശാലിമ കണിച്ചിറ. സഹോദരങ്ങള്‍: മാധവി പള്ളിക്കര, ആച്ച പൊടോതുരുത്തി, പരേതനായ അമ്പാടി.

Kasaragod, Kerala, news, Neeleswaram, Treatment, Death, Obituary, Drama actor died after illness

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Treatment, Death, Obituary, Drama actor died after illness
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date