city-gold-ad-for-blogger
Aster MIMS 10/10/2023

തളങ്കരയുടെ മുഖംമിനുങ്ങുന്നു; പടിഞ്ഞാര്‍ പാര്‍ക്കില്‍ 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ തീരുമാനം, ഹാര്‍ബറും പരിസരവും വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 22.06.2019) അസ്തമയവും ഇരുളിന്റെ ഭംഗിയും ആസ്വദിക്കാന്‍ തളങ്കര ഹാര്‍ബറിനടുത്ത പടിഞ്ഞാര്‍ പാര്‍ക്കിലും കോര്‍ണിഷിലും 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കാനൊരുങ്ങി നഗരസഭ. മാലിന്യക്കൂമ്പാരമായി കിടക്കുന്ന ഹാര്‍ബറും പരിസരപ്രദേശങ്ങളും വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികളുമെത്തും. ജൂണ്‍ 25ന് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ എന്‍ എസ് എസ് വൊളയണ്ടിയര്‍മാര്‍, മുന്നാട് പീപ്പിള്‍സ് കോളജ് ജിയോഗ്രാഫി വിഭാഗത്തിലെ ഒയാസിസ് ക്ലബ് പ്രവര്‍ത്തകരുമാണ് ശുചീകരണത്തിനായെത്തുന്നത്. ബാലജനസംഖ്യ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് വയലാംകുഴിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍. ദീനാര്‍ ഐക്യവേദി, തളങ്കരയിലെ വിവിധ സന്നദ്ധ സംഘടനകളും ശുചീകരണത്തിനായെത്തും. പാര്‍ക്കിലെയും സമീപ റോഡുകളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും പുഴയോരത്ത മാലിന്യങ്ങളുമാണ് ശുചീകരിക്കുന്നത്.

കുട്ടികള്‍ ഉള്‍പ്പെടെ ദിവസേന നിരവധിയാളുകള്‍ സായാഹ്നം ചെലവഴിക്കാനെത്തുന്ന പാര്‍ക്കിലും പരിസരങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പെടുത്താനാണ് നഗരസഭയുടെ തീരുമാനം. പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ക്കായി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭാംഗം മുജീബ് തളങ്കര അറിയിച്ചു. നിലവില്‍ പാര്‍ക്കിലെ കളിയുപകരണങ്ങള്‍ എല്ലാം നശിച്ചുപോയിരിക്കുകയാണ്. കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ പത്തിലേറെ ഉപകരണങ്ങളാണ് വാങ്ങുന്നത്.

തളങ്കരയുടെ മുഖംമിനുങ്ങുന്നു; പടിഞ്ഞാര്‍ പാര്‍ക്കില്‍ 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ തീരുമാനം, ഹാര്‍ബറും പരിസരവും വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നു

പാര്‍ക്കിന്റെ പരിസര പ്രദേശങ്ങളില്‍ ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി രണ്ടു ഘട്ടങ്ങളിലായി 25 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനാകും. 29ന് ചേരുന്ന ജില്ലാ ആസൂതണ സമിതിയില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആദ്യം 15 ലക്ഷത്തിന്റെയും പിന്നിട് 10 ലക്ഷത്തിന്റെയും പ്രവൃത്തികളാണ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്.

തളങ്കരയുടെ മുഖംമിനുങ്ങുന്നു; പടിഞ്ഞാര്‍ പാര്‍ക്കില്‍ 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ തീരുമാനം, ഹാര്‍ബറും പരിസരവും വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നു

ഇതിനു പുറമേ ശുചിമുറി നിര്‍മിക്കുന്നതിനും മറ്റുമായി 15 ലക്ഷത്തിന്റെ പദ്ധതികള്‍ വേറെയുണ്ട്. പാര്‍ക്കില്‍ ശുചിമുറിയും മൂലയൂട്ടല്‍ കേന്ദ്രവുമില്ല. അതിനാല്‍ ഇവ നിര്‍മിക്കുമെന്ന് നഗരസഭാംഗം അറിയിച്ചു. പാര്‍ക്കില്‍ വെളിച്ചമില്ല. അതിനാല്‍ സന്ധ്യമയങ്ങിയാല്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നു. അടുത്തിടെയാണ് ഫുഡ് ഹമ്പ് തുടങ്ങിയത്. ഇവിടേക്ക് ആവശ്യമായ തെരുവ് വിളക്ക് നല്‍കാന്‍ വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കര സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

തളങ്കരയുടെ മുഖംമിനുങ്ങുന്നു; പടിഞ്ഞാര്‍ പാര്‍ക്കില്‍ 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ തീരുമാനം, ഹാര്‍ബറും പരിസരവും വൃത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Thalangara, Top-Headlines, Students, Development projects for Thalangara Park
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL