Join Whatsapp Group. Join now!
Aster MIMS 10/10/2023

മകന് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് റിട്ട. അധ്യാപകനില്‍ നിന്നും പണം തട്ടിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

മകന് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് റിട്ട. അധ്യാപകനില്‍ നിന്നും പണം തട്ടിയതായുള്ള പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് Kasaragod, Kerala, news, Neeleswaram, Top-Headlines, case, Cheating, Cash looted from Rtd. teacher after offering Railway Job for son
നീലേശ്വരം: (www.kasargodvartha.com 18.06.2019) മകന് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് റിട്ട. അധ്യാപകനില്‍ നിന്നും പണം തട്ടിയതായുള്ള പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം രാജാസ് എച്ച് എസ് എസിലെ റിട്ട. അധ്യാപകന്‍ ബങ്കളം കക്കാട്ട് കിഴക്കേയില്ലത്തെ കെ കേശവ പട്ടേരിയുടെ പരാതിയില്‍ നീലേശ്വരത്തെ ഷാനു ഷാന്‍, റെനി സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

ജൂണ്‍ 14നാണ് സംഘം പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. രാജാസ് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നനിലയില്‍ ഫോണിലൂടെയാണ് സംഘം ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇരുവരും കുടുംബകാര്യവും മകന്റെ ജോലിക്കാര്യവുമൊക്കെ അന്വേഷിച്ച് ഇവരുടെ വിശ്വാസവും പിടിച്ചുപറ്റി. ജൂണ്‍ 14ന് ഇരുവരും നല്‍കിയ ബാങ്ക് അക്കൗണ്ട് നമ്പറില്‍ 48,632 രൂപ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, case, Cheating, Cash looted from Rtd. teacher after offering Railway Job for son
  < !- START disable copy paste -->