Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് ഇരട്ടകളിലൊരാള്‍

ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കമ്പളപ്പദവ് ദേവിനഗറിലെ ഹര്‍ഷിത് ഷെട്ടി (20)യാണ് മരിച്ചത്. Mangalore, news, Accidental-Death, Bike-Accident, Bus, National, Bus-motor bike accident takes away youngster's life
മംഗളൂരു: (www.kasargodvartha.com 13.06.2019) ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കമ്പളപ്പദവ് ദേവിനഗറിലെ ഹര്‍ഷിത് ഷെട്ടി (20)യാണ് മരിച്ചത്. കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിബ്ലപ്പദവില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ഹര്‍ഷിത് ഓടിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഹര്‍ഷിത് മരണപ്പെട്ടു. പജേറു ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജാത ഷെട്ടിയുടെ ഇരട്ടമക്കളിലൊരാളാണ് മരിച്ച ഹര്‍ഷിത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Accidental-Death, Bike-Accident, Bus, National, Bus-motor bike accident takes away youngster's life
  < !- START disable copy paste -->