Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അശ്ലീലമായി പെരുമാറിയ ഓട്ടോഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അശ്ലീലമായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവറെ അഞ്ച് വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും Kasaragod, Kerala, news, Top-Headlines, Fine, Auto Driver, court, Auto Driver sentenced to 5 year imprisonment for abusing girl
കാസര്‍കോട്: (www.kasargodvartha.com 12.06.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അശ്ലീലമായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവറെ അഞ്ച് വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേളൂര്‍ നായ്ക്കയത്തെ കുറുവാട്ടില്‍ സി സുധീഷിനെ (29)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. രണ്ട് വകുപ്പുകളിലായാണ് ശിക്ഷ.

354 (എ രണ്ട്) വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും, 509 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

2015 നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട്ട് നടന്ന സ്‌കൂള്‍ കലോത്സവം കാണാന്‍ പുതിയകോട്ട റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അതുവഴി ഓട്ടോറിക്ഷയുമായി വന്ന സുധീഷ് തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

അന്വേഷണ ഉദ്യോഗസ്ഥരടക്കം 16 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Fine, Auto Driver, court, Auto Driver sentenced to 5 year imprisonment for abusing girl
  < !- START disable copy paste -->