City Gold
news portal
» » » » » » » » » സുകന്യയ്ക്ക് ഇത് അഭിമാന നിമിഷം; ഒന്നാം റാങ്ക് പിതാവിന്റെ കൂടി സ്വപ്‌നത്തിന്റെ ഫലം

കാസര്‍കോട്: (www.kasargodvartha.com 11.06.2019) സുകന്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടിക വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാണത്തൂരിലെ എല്‍ സുകന്യ. പിതാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഈ റാങ്കെന്ന് സുകന്യ പറയുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും അവളെ നൊമ്പരപ്പെടുത്തുന്നുണ്ട്. മകളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നത് പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു.

പിന്നീട് അമ്മയും ചേച്ചിയും ചേര്‍ന്നാണ് സുകന്യയെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ചത്. വീട്ടില്‍ എല്ലാവരേക്കാളും മിടുക്കി കുട്ടിയായി വളര്‍ന്ന സുകന്യ സ്‌കൂള്‍ പഠനം തുടങ്ങുന്നതിന് മുമ്പ് തന്നെ നഷ്ടപ്പെട്ടതാണ് അച്ഛനെ. പിതാവ് ലക്ഷ്മണന്‍ 13 വര്‍ഷം മുമ്പ് മരണപ്പെട്ടുവെങ്കിലും മാതാവ് പത്മാവതി, കൂലിവേല ചെയ്തും മറ്റും സുകന്യ ഉള്‍പ്പെടെ നാല് മക്കളെ അല്ലലറിയാതെയാണ് വളര്‍ത്തിയത്. പൊട്ടിപൊളിഞ്ഞ വീടും വാഹനസൗകര്യമില്ലാത്തതും അവളുടെ സ്വപ്‌നത്തിന് വിലങ്ങുതടിയായെങ്കിലും അതെല്ലാം തരണം ചെയ്ത് മിന്നുന്ന വിജയമാണ് സുകന്യ കരസ്ഥമാക്കിയത്.

സ്‌കൂളിലെത്തണമെങ്കില്‍ തന്നെ കിലോമീറ്ററുകളോളം നടക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ വീടുപണി ഇപ്പോഴും പൂര്‍ണമായിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നും സുകന്യയുടെ പഠനത്തെ ബാധിച്ചില്ല. പാണത്തൂര്‍ വിവേകാനന്ദ സ്‌കൂളില്‍ നാലാംതരം വരെയും പാണത്തൂര്‍ യു പി സ്‌കൂളില്‍ ഏഴാംതരം വരെയും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സുകന്യ ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ സ്‌കൂള്‍ ആണെങ്കിലും, അമ്മ പത്മാവതി തൊഴിലുറപ്പ് ജോലിക്ക് പോയാണ് സുകന്യയുടെ പഠനത്തിനുള്ള മറ്റു ചിലവുകള്‍ കണ്ടെത്തിയിരുന്നത്. കഠിനാധ്വാനത്തിന്റെ വില തന്നെയാണ് സുകന്യയുടെ റാങ്കിന്.

സ്വകാര്യ പരിശീലന കേന്ദ്രങ്ങളിലൊന്നും ചേരാതെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചു നേടിയ സുകന്യയുടെ ഒന്നാം റാങ്കിന് പത്തര മാറ്റിന്റെ തിളക്കമാണുള്ളത്. സ്‌കൂള്‍ പഠനത്തില്‍ ഏറെ മികവ് തെളിയിച്ചിട്ടുള്ള ഈ വിദ്യാര്‍ത്ഥി പ്ലസ്ടു സയന്‍സ് വിഷയത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ഫുള്‍ മാര്‍ക്ക് വാങ്ങി മലയോരത്തിന്റെ അഭിമാനമാവുകയായിരുന്നു. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മാസം കാഞ്ഞങ്ങാട് ബ്രില്ല്യന്‍സില്‍ ഒരു മാസത്തെ ട്യൂഷന് പോയതല്ലാതെ മറ്റൊന്നും ലഭിച്ചില്ല. ഒന്നാം റാങ്കിന്റെ ആഹ്ലാദം പങ്കിടുകയാണ് സുകന്യയുടെ വീട്ടുകാരും ബന്ധുക്കളും.

കഷ്ടപ്പാടാണെങ്കിലും എഞ്ചിനീയറിംഗിന് ചേര്‍ന്ന് പഠനം തുടരാന്‍ താന്നെയാണ് സുകന്യയുടെ ആഗ്രഹം. ശരണ്യ, പ്രജ്വലി, ശിവപ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, father, Rank, Top-Headlines, Education, 1st Rank for Sukanya in Engineering Entrance
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date