Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവാവ് മരണത്തിന് കീഴടങ്ങി

കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവാവ് മരണത്തിന് കീഴടങ്ങി. Kasaragod, Kerala, news, Accidental-Death, Top-Headlines, Kozhikode, Paravanadukkam, Youth died after accident injury
കാസര്‍കോട്: (www.kasargodvartha.com 17.05.2019) കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവാവ് മരണത്തിന് കീഴടങ്ങി. പരവനടുക്കം കൈന്താര്‍ സ്വദേശിയായ കെ അജീഷ് കൈന്താര്‍ (26) ആണ് മരിച്ചത്. ഒരാഴ്ചമുമ്പ് കോഴിക്കോട്ട് വെച്ച് അജീഷ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ അജീഷിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരേതനായ വി കുഞ്ഞിരാമന്‍ നായര്‍- കെ സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ. പ്രജീഷ്, കെ. അഞ്ജലി. അജീഷിന്റെ ചികിത്സയ്ക്കായി സഹായ സമിതി രൂപീകരിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നതിനിടെയാണ് അജീഷ് മരണത്തിന് കീഴടങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Kozhikode, Paravanadukkam, Youth died after accident injury
  < !- START disable copy paste -->