Join Whatsapp Group. Join now!
Aster MIMS 10/10/2023

ടി സിദ്ദീഖ് അടിത്തറയിളക്കി, ഉണ്ണിത്താന്‍ നിലംപരിശാക്കി; കാസര്‍കോട്ടെ വിജയത്തിന് യു ഡി എഫിന്റെ വര്‍ഷങ്ങളുടെ കഠിനാധ്വാനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ പി കരുണാകരനെ വിറപ്പിച്ച യൂത്ത് കോണ്‍ഗ്രസ് Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, T Siddeeque's first attempt helps to win Unnithan in this election
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ പി കരുണാകരനെ വിറപ്പിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി സിദ്ദീഖ് മണ്ഡലത്തിലെ ഇടത് കോട്ടയുടെ അടിത്തറ ഇളക്കിയിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണ് പി കരുണാകരന്‍ അന്ന് ജയിച്ചുകയറിയത്. 6,921 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് അന്ന് ഇടതുമുന്നണിക്ക് ലഭിച്ചത്. രണ്ടാമങ്കത്തിന് ടി സിദ്ദീഖിന്റെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സിദ്ദീഖ് സുരക്ഷിത മണ്ഡലമായ വയനാടിനോടാണ് താത്പര്യം പ്രകടിപ്പിച്ചത്.

അതുകൊണ്ടു തന്നെ സിദ്ദീഖിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി സീറ്റ് ടി സിദ്ദീഖ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. സിദ്ദീഖിന് പകരക്കാരനായി കൊല്ലം കുണ്ടറ സ്വദേശിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത്തവണ മുന്‍കൂട്ടി തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞതും യു ഡി എഫിന് നേട്ടമായി. ഉണ്ണിത്താന്‍ ഒരു മാസക്കാലം കൊണ്ടാണ് മണ്ഡലത്തെ ഇളക്കിമറിച്ചത്. തുടക്കത്തില്‍ ആലസ്യത്തിലായിരുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും തട്ടിയുണര്‍ത്താന്‍ ഉണ്ണിത്താന് പരസ്യമായ ശാസന തന്നെ വേണ്ടിവന്നിരുന്നു. തന്റെ വേഗത്തിനൊപ്പം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും യുഡിഎഫിനെയും ചലിപ്പിക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞതുകൊണ്ടു മാത്രമാണ് ചിട്ടയോടെ പ്രവര്‍ത്തിച്ച് വിജയമെന്നത് ആത്മവിശ്വാസമാക്കി കാത്തിരുന്ന ഇടതുമുന്നണിക്ക് ഇടുത്തീ പോലെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.


30 വര്‍ഷക്കാലത്തെ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ആധിപത്യം തകര്‍ക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞത്. അദ്ദേഹത്തിന്റെ വാക്ക്ചാതുര്യവും സംഘടനാ രംഗത്തെ പ്രവര്‍ത്തന മികവും കൊണ്ടുമാത്രമാണ് സി പി എം അവരുടെ ശക്തികേന്ദ്രത്തില്‍ കള്ളവോട്ട് നടത്തുന്നുവെന്ന പതിവ് ആക്ഷേപം ഇത്തവണയും ഉയര്‍ന്നെങ്കിലും അതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്ന് ഉണ്ണിത്താന്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്രയും ആത്മവിശ്വാസം പുലര്‍ത്തിയ ഉണ്ണിത്താന്‍ തന്നെയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനുള്ള കരുത്തായി മാറിയത്. എക്‌സിറ്റ് പോളുകള്‍ വന്നപ്പോള്‍ കാസര്‍കോട്ട് ഉണ്ണിത്താന്‍ വിജയിക്കുമെന്ന് പ്രവചിച്ചെങ്കിലും പലരും അതിനെ കളിയാക്കി തള്ളിക്കളയുകയായിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ഉണ്ണിത്താനും യുഡിഎഫും വിലയിരുത്തിയത്. അതിനേക്കാള്‍ കൂടിയ വിജയം തനിക്കുണ്ടാകുമെന്ന് ഉണ്ണിത്താന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയപ്പോള്‍ ഉണ്ണിത്താനോട് കൊല്ലത്തേക്കുള്ള ടിക്കറ്റ് റെഡിയാക്കാനായിരുന്നു ഇടതുമുന്നണി നേതാക്കളുടെ പ്രതികരണം. ഇപ്പോള്‍ മിന്നുന്ന വിജയമാണ് ഉണ്ണിത്താന്‍ മണ്ഡലത്തില്‍ നേടിയത്. സി പി എമ്മിന്റെ കോട്ട പൊത്തളങ്ങളില്‍ പോലും കയറി മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃപാടവം തന്നെയാണ് തെളിയിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, T Siddeeque's first attempt helps to win Unnithan in this election
  < !- START disable copy paste -->