city-gold-ad-for-blogger
Aster MIMS 10/10/2023

ഫലമറിയാന്‍ ഇനിമണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 22.05.2019) രാജ്യം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗ്രാമ-നഗര ഭേദമന്യേ ആളുകള്‍ കണ്ണൂം കാതും കൂര്‍പ്പിച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയാവും ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ 23ന് രാവിലെ എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആരംഭിക്കും. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പുലര്‍ച്ചെ അഞ്ചിന് നടക്കും.

ഈ റാന്‍ഡമൈസേഷനിലാണ് ഉദ്യോഗസ്ഥര്‍, അവര്‍ നിയോഗിക്കപ്പെട്ട നിയോജകമണ്ഡലത്തിലെ ഏതു ടേബിളിലെ വോട്ടാണ് എണ്ണുകയെന്ന് നിശ്ചയിക്കുക. 900 ജീവനക്കാരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി വരണാധികാരയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. വോട്ടെണ്ണല്‍ പുരോഗതി തത്സമയം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയ സെന്ററും ഒരുക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ 23ന് രാവിലെ എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങള്‍ക്കായി 14 വീതം കൗണ്ടിങ് ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദുമയ്ക്ക് 10, തൃക്കരിപ്പൂരിന് 13, പയ്യന്നൂരിനും കല്യാശ്ശേരിക്കും 12 വീതം ടേബിളുകളുമാണുള്ളത്. ഓരോ നിയോജകമണ്ഡലത്തിലെയും ടേബിളുകളുടെ നിരീക്ഷണ ചുമതല അതത് ഉപവരണാധികാരികള്‍ക്ക് ആയിരിക്കും. ഓരോ കൗണ്ടിങ് ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. മൈക്രോ ഒബ്സര്‍വര്‍ ടേബിളിലെ നിരീക്ഷകന്‍ മാത്രമാകും. ഓരോ കൗണ്ടിങ്  ടേബിളിന് കീഴിലും അതത്  സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉണ്ടായിരിക്കും.

പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ആറ് എ ആര്‍ ഒ മാരെയും നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്), സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് 16 ടേബിളുകളും ഒരുക്കിയിട്ടുണ്ട്. ഇതിനായി 16 ഡെപ്യുട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്്.

ഇവിഎം, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകള്‍ നറുക്കെടുത്ത് ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് മെഷിനിലെ ഫലവുമായി ഒത്തുനോക്കും.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരിക്കും ജനറല്‍ ഒബ്സര്‍വര്‍ക്കും ഒപ്പമാകും സ്ഥാനാര്‍ഥികളും ഇരിക്കുന്നത്.

ഫലമറിയാന്‍ ഇനിമണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും


ഫലമറിയാന്‍ ഇനിമണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, election, Voters list, Some hours only for counting vote
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL