Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ മണികണ്ഠന്റെ അറസ്റ്റ് സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍: ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെയും ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണനെയും ക്രൈംബ്രാഞ്ച് Kasaragod, Kerala, news, Top-Headlines, Hakeem Kunnil, Trending, Periya, Murder, Periya double murder; DCC President on CPM Leaders' arrest
കാസര്‍കോട്: (www.kasargodvartha.com 14.05.2019) പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെയും ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത് സി ബി ഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമപോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. സി പി എമ്മിന്റെ മറ്റ് ഉന്നത നേതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. ഇതെല്ലാം പുറത്തുവരണമെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യമാണ്.

ഇപ്പോള്‍ ഏരിയ സെക്രട്ടറിയുടെയും ലോക്കല്‍ സെക്രട്ടറിയുടെയും അറസ്റ്റ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ്. ഇത് ഗൂഡാലോചനയുടെ ഭാഗമാണ്. കേസില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് സി ബി ഐ അന്വേഷണം കൂടിയേ തീരുവെന്നും കുടുംബത്തിനൊപ്പം നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഹക്കീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, news, Top-Headlines, Hakeem Kunnil, Trending, Periya, Murder, Periya double murder; DCC President on CPM Leaders' arrest
  < !- START disable copy paste -->