Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറില്‍ മദ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍

കാറില്‍ മദ്യം കടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാനടുക്കത്തെ കെ സുരേഷ് കുമാറിനെ (46)യാണ് Kasaragod, Kerala, news, Bandaduka, arrest, Police, Car, One arrested with Liquor
ബന്തടുക്ക: (www.kasargodvartha.com 22.05.2019) കാറില്‍ മദ്യം കടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാനടുക്കത്തെ കെ സുരേഷ് കുമാറിനെ (46)യാണ് ബന്തടുക്ക സെക്ഷന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബന്തടുക്ക-മാനടുക്കം റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

180 മില്ലിയുടെ 96 പായ്ക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എന്‍ വി ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എ ജനാര്‍ദനന്‍, ജോണ്‍സണ്‍ പോള്‍, സി സന്തോഷ് കുമാര്‍ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bandaduka, arrest, Police, Car, One arrested with Liquor
  < !- START disable copy paste -->