Join Whatsapp Group. Join now!
Aster MIMS 10/10/2023

കോട്ട കീഴടക്കാന്‍ ഉണ്ണിത്താന് ഇന്ധനം നല്‍കിയത് മുസ്ലിം ലീഗ്; ആവേശത്തിന്റെ പച്ചക്കൊടിയുമായി ലീഗ് പ്രവര്‍ത്തകര്‍

ഇടത് കോട്ടയായ കാസര്‍കോട് കീഴടക്കിയ ഉണ്ണിത്താന്റെ വിജയത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ലീഗിനും ഇത് അഭിമാന മുഹൂര്‍ത്തം. Kasaragod, Kerala, news, Top-Headlines, Muslim-league, election, Trending, LDF, UDF, Muslim League helps Unnithan for win
കാസര്‍കോട്: (www.kasargodvartha.com 23.05.2019) ഇടത് കോട്ടയായ കാസര്‍കോട് കീഴടക്കിയ ഉണ്ണിത്താന്റെ വിജയത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ലീഗിനും ഇത് അഭിമാന മുഹൂര്‍ത്തം. വലിയ രീതിയിലുള്ള പിന്തുണയാണ് യു ഡി എഫിന്റെ മറ്റു ഘടക കക്ഷികള്‍ക്കൊപ്പം മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും തനിക്ക് ലഭിച്ചതെന്ന് ഉണ്ണിത്താന്‍ തന്നെ പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി കാസര്‍കോട്ടേക്ക് വന്ന ഉണ്ണിത്താന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ ആവേശത്തോടെ എത്തിയത് മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു.

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ ചിട്ടയോടെയുള്ള മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ഉണ്ണിത്താന്റെ വിജയത്തില്‍ വലിയ ഘടകമായി മാറിയിരുന്നു. സി പി എമ്മിന്റെ ശക്തി കേന്ദ്രമായ കല്യാശേരിയില്‍ പോലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന് കരുത്തേകിയത് മുസ്ലിം ലീഗിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണ തന്നെയാണ് കാസര്‍കോട്ടെത്തിയ ഉണ്ണിത്താന് തുടക്കത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയല്ല ലഭിച്ചത്. തനിക്ക് ഭക്ഷണം പോലും നല്‍കാന്‍ ഡി സി സി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നത് പരസ്യമായി തന്നെ ചൂണ്ടിക്കാണിക്കാന്‍ ഉണ്ണിത്താന്‍ മുന്നോട്ട് വന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് വിജയത്തിന്റെ ചവിട്ടുപടി കയറിയത്.


മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം തന്നെ ഉണ്ണിത്താന് ഗംഭീരമായ സ്വീകാര്യതയാണ് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും കാസര്‍കോട് സീറ്റ് പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസിനേക്കാള്‍ ലീഗിന്റെ അഭിമാന പ്രശ്‌നമായി മാറിയിരുന്നു. അതിന് അവര്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. യുഡിഎഫിന് ഭൂരിപക്ഷമുള്ള മേഖലകളെ വികസന കാര്യത്തില്‍ ഇടത് എം പിമാര്‍ തഴയുന്നതായുള്ള പരാതി മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ എല്ലാ കാലത്തും ഉന്നയിച്ചിരുന്നു. ഇതിന് ഒരു മാറ്റം വരണമെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കാസര്‍കോട് വിജയിക്കണമെന്നത് ഒരു വാശിയായി മുസ്ലിം ലീഗ് കണ്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഉണ്ണിത്താനെ മിന്നുന്ന വിജയത്തിലേക്കെത്തിച്ചത്. കഴിഞ്ഞ തവണ ടി സിദ്ദീഖിനു വേണ്ടിയും മുസ്ലിം ലീഗ് ആഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, election, Trending, LDF, UDF, Muslim League helps Unnithan for win
  < !- START disable copy paste -->