city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ വോട്ടെണ്ണല്‍; നെഹ്‌റു കോളജില്‍ 250 ജീവനക്കാരെ നിയോഗിക്കും, ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര പരിശീലനം നല്‍കും, ഓരോ നിയോജക മണ്ഡലത്തിലും 14 വീതം ടേബിളുകള്‍ ക്രമീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 10.05.2019) വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ 250 ഓളം ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സമഗ്ര പരിശീലനം ഈ മാസം 17 ന് കളക്ടറേറ്റില്‍ സംഘടിപ്പിക്കും. കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നത് പടന്നക്കാട് നെഹ്റു കോളേജിലാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 14 വീതം ടേബിളുകള്‍ ക്രമീകരിക്കും.

ഒരേസമയം ഓരോ നിയോജക മണ്ഡലത്തിലെയും പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലുള്ള വോട്ടെണ്ണല്‍ നടത്തും. തുടര്‍ന്ന് ഓരോ പോളിങ് സ്റ്റേഷനിലെയും ഫലം 17 സി ഫോമിലെ വിവരങ്ങളുമായി കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ ഒത്തുനോക്കും. അതത് പോളിംഗ് സ്റ്റേഷനുകളെ കുറിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നല്‍കിയ വിവരങ്ങളാണ് 17 സി ഫോമിന്റെ ആദ്യ ഭാഗത്ത് ഉണ്ടാകുക. പോളിങ്് സ്റ്റേഷന്റെ പേര്, നമ്പര്‍, പോളിങ് സ്റ്റേഷനില്‍ ഉപയോഗിച്ച മെഷീന്‍, പോളിങ് സ്റ്റേഷനിലെ ആകെ വോട്ടര്‍മാര്‍, വോട്ടിംഗ് മെഷീനില്‍ അടയാളപ്പെടുത്തിയ വോട്ടുകള്‍, പോളിങ്് സ്റ്റേഷനില്‍ ഉപയോഗിച്ച ടെന്‍ഡേര്‍ഡ് ബാലറ്റ് പേപ്പറുകള്‍, ടെസ്റ്റ് വോട്ടുകളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ്് 17 സി ഫോമിന്റെ ആദ്യ ഭാഗത്ത് ഉണ്ടാകുക.

17 സി ഫോമിന്റെ രണ്ടാം ഭാഗത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ നോട്ട ഉള്‍പ്പടെ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച ആകെ വോട്ടുകള്‍ രേഖപ്പെടുത്തും. ഈ ഫലം കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ ഒപ്പ് വെക്കുന്നു. തുടര്‍ന്ന് ഓരോ പോളിങ് സ്റ്റേഷനിലെയും ഫലം തത്സമയം കൂട്ടിക്കിഴിക്കലുകള്‍ നടത്തി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉപവരണാധികാരികള്‍, ഒബ്സര്‍വര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, സുരക്ഷ ചുമതലയുള്ള ഉന്നത പോലീസ് ഉദ്യഗസ്ഥര്‍ എന്നിവര്‍ ഉണ്ടാകും.

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം 17ന്

പതിനേഴാമത് ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഈ മാസം 17 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റില്‍ നടക്കും. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനമാണ് നടക്കുക. തെരഞ്ഞെടുപ്പ് ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍ ക്ലാസ്സെടുക്കും.

കാസര്‍കോട്ടെ വോട്ടെണ്ണല്‍; നെഹ്‌റു കോളജില്‍ 250 ജീവനക്കാരെ നിയോഗിക്കും, ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര പരിശീലനം നല്‍കും, ഓരോ നിയോജക മണ്ഡലത്തിലും 14 വീതം ടേബിളുകള്‍ ക്രമീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Voters list, Top-Headlines, election, Election vote counting; 250 officers will be appointed in Nehru College
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL