City Gold
news portal
» » » » » » » » » » » » ബസ്സ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു; സീറ്റില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 14.05.2019) ബസ്സ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടയില്‍ നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് സര്‍വ്വീസ് നടത്തുന്ന കെ എല്‍ 13 എ കെ 7045 നമ്പര്‍ ബസാണ് നിയന്ത്രണം വിട്ടത്.


ബസ് നിയന്ത്രണം വിട്ടതോടെ സീറ്റില്‍ നിന്നും തെറിച്ചുവീണ വേലേശ്വരത്തെ രമേശന്റെ ഭാര്യയും ചിത്താരി ജമാഅത്ത് സ്‌കൂള്‍ അധ്യാപികയുമായ കെടി പ്രിയ മോള്‍, മകള്‍ സ്‌നേഹ, സഹോദരി രജനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍  അപകടം വരുത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.


Keywords: Kerala, News, Kasaragod, Kanhangad, Bus, Injured, Busstand, Driver, Police, Case, Bus lost control; 3 Injured after falling from seat; Case registered against bus driver.

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date