Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കൈയ്യില്‍ ഡയറിയില്‍ ഒളിപ്പിച്ച് ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമം; നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ യുവാവും സുഹൃത്തും ഒളിവില്‍, ഖത്തറില്‍ മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ കാത്തുനിന്ന യുവാവിനെ നാട്ടുകാരായ പ്രവാസികള്‍ പിടികൂടി, പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

വീണ്ടും ഖത്തറിലേക്ക് മയക്കുമരുന്ന് കൊടുത്തുവിട്ട് യുവാവിനെ ചതിയില്‍പെടുത്താന്‍ ശ്രമം. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും Kasaragod, Kerala, news, Top-Headlines, Qatar, Cheating, Attempt to cheat expatriate; Complaint lodged
ബദിയടുക്ക: (www.kasargodvartha.com 21.05.2019) വീണ്ടും ഖത്തറിലേക്ക് മയക്കുമരുന്ന് കൊടുത്തുവിട്ട് യുവാവിനെ ചതിയില്‍പെടുത്താന്‍ ശ്രമം. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും സജീവമായിരിക്കുന്ന മയക്കുമരുന്ന് ലോബിയാണ് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നത്. തിങ്കളാഴ്ച രാത്രി പെര്‍ള അമേക്കളയില്‍ നിന്നും ഖത്തറിലേക്ക് പോവുകയായിരുന്ന കബീറിന്റെ (34) കൈവശം ഡയറിയില്‍ ഒളിപ്പിച്ചാണ് ബ്രൗണ്‍ ഷുഗര്‍ കൊടുത്തുവിടാന്‍ ശ്രമിച്ചത്. കബീറിന്റെ സഹോദരന് സംശയം തോന്നി പാക്കറ്റ് പൊളിച്ചപ്പോഴാണ് ഡയറിയില്‍ ബ്രൗണ്‍ ഷുഗര്‍ രണ്ട് പേപ്പറുകളിലായി ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കബീറിന്റെ പിതാവ് സൂഫി ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞതോടെ മയക്കുമരുന്ന് കൊടുത്തുവിടാന്‍ ശ്രമിച്ച നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ജൗഹര്‍ ഒളിവില്‍ പോയിരിക്കുകയാണ്. മയക്കുമരുന്ന് വിവരം പുറത്തുവന്നതോടെ മയക്കുമരുന്ന് കൊടുത്തുവിട്ട യുവാവിന്റെ ബന്ധുവായ ഖലീല്‍ എന്ന യുവാവിനെ ഖത്തറില്‍ വെച്ച് പ്രദേശവാസികളായ യുവാക്കള്‍ പിടികൂടി. ഇയാളില്‍ നിന്നും ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശവാസിയായ ഒരു കത്തി നവാസും മറ്റൊരാളുമാണ് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെന്ന് പുറത്തുവന്നിട്ടുണ്ട്.

മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊടുത്തുവിട്ട പാര്‍സല്‍ ഒഴിവാക്കി കബീര്‍ രാത്രി തന്നെ കണ്ണൂര്‍ വിമാനത്താവളം വഴി ഖത്തറിലേക്ക് പുറപ്പെട്ടു. മൂന്നു മാസം മുമ്പാണ് യുവാവ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വിവാഹിതനായ ശേഷം വീണ്ടും ഖത്തറിലേക്ക് പോകാനിരിക്കുമ്പോഴാണ് യുവാവിനെ മയക്കുമരുന്ന് കൊടുത്തുവിട്ട് ചതിയില്‍പെടുത്താന്‍ ശ്രമിച്ചത്. സംഭവം പുറത്തുവന്നതോടെ മയക്കുമരുന്ന് സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. മയക്കുമരുന്ന് സംഘത്തെ വേരോടെ പിഴുതെറിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കാസര്‍കോട് ജില്ലയില്‍ നിന്നും നിരവധി യുവാക്കളാണ് മയക്കുമരുന്ന് കടത്തുന്നതിനിടെ ഖത്തറില്‍ പിടിയിലായി ജയിലിലായിരിക്കുന്നത്. ചില യുവാക്കളെ മോഹനവാഗ്ദാനം നല്‍കിയും മറ്റു ചിലരെ ബന്ധുക്കള്‍ക്ക് പാര്‍സല്‍ നല്‍കണമെന്ന വ്യാജേന ചതിയില്‍പെടുത്തിയാണ് ജയിലഴിക്കുള്ളിലാക്കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Qatar, Cheating, Attempt to cheat expatriate; Complaint lodged
  < !- START disable copy paste -->