city-gold-ad-for-blogger
Aster MIMS 10/10/2023

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തര്‍ക്കം വന്നാല്‍ വി വി പാറ്റിന്റെ എണ്ണമായിരിക്കും അന്തിമതീരുമാനം, ടിക്കറാം മീണ

തിരുവനന്തപുരം: (www.kasargodvartha.com 22/05/2019) ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തര്‍ക്കം വന്നാല്‍ വി വി പാറ്റിന്റെ എണ്ണമായിരിക്കും അന്തിമതീരുമാനം, ടിക്കറാം മീണ

സര്‍ക്കാരിന്റെ സുവിധ പോര്‍ട്ടല്‍ വഴി വോട്ടെണ്ണലിന്റെ വിശദാംശങ്ങള്‍ അതാത് സമയം അറിയാം. ഓരോ റൗണ്ട് കഴിയുമ്പോഴും ഫലവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിനു ശേഷം മാത്രമാകും അടുത്ത് റൗണ്ട് എണ്ണാന്‍ ആരംഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ വ്യത്യാസം വന്നാല്‍ ആ ടേബിളിലെ വോട്ടെണ്ണല്‍ യന്ത്രം മാറ്റിവയ്ക്കും. അവസാന റൗണ്ടിലാകും ഇത് എണ്ണുക. വിവിപാറ്റിന്റെ എണ്ണം തന്നെയാകും അന്തിമ ഫലമായി പ്രഖ്യാപിക്കുകയെന്നും ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

 വോട്ടെണ്ണലിന്റെ ചുമതലയ്ക്ക് സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ 63 കൗണ്ടിംഗ് ഓഫീസര്‍മാരെയും 140 അഡീഷണല്‍ റിട്ടേണിംഗ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു കഴിഞ്ഞതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. വോട്ടെണ്ണല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അത് സഹായകരമാകുമെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മീണ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Top-Headlines, Kerala, Election, Trending, Press meet, Arrangements  completed for Counting of votes

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL